ആന്ത്രോത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം അവസാനിപ്പിച്ചുആന്ത്രോത്ത്: രണ്ട് മാസത്തോളമായി സ്റ്റോക്ക് ചെയ്ത് വെച്ചിരിക്കുന്ന എൽ.പി.ജി ഗ്യാസ് സിലിന്ററുകൾ പൊതു ജനങ്ങൾക്ക് വിതരണം ചെയ്യാത്തതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് ആന്ത്രോത്ത് വിഭാഗം സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് അവസാനിപ്പിച്ചു. വരുന്ന പതിനാറാം തീയതിക്ക് ഗ്യാസ് സിലിന്ററുകൾ പൊതു ജനങ്ങൾക്ക് വിതരണം ചെയ്യും എന്ന് സ്ഥലത്തെ സബ് ഡിവിഷണൽ ഓഫീസർ നൽകിയ ഉറപ്പിലാണ് സമരം അവസാനിപ്പിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. 
യൂത്ത് കോൺഗ്രസ് ആന്ത്രോത്ത് കമ്മിറ്റി പ്രസിഡന്റ് ശ്രീ.പി.പി.മുഹമ്മദ് അഷ്റഫിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിൽ സൊസൈറ്റി സെക്രട്ടറിയെ റൂമിൽ തടഞ്ഞു വെച്ചിരുന്നു. ഇത് പോലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടാക്കുന്നതിന് വഴിയൊരുക്കി. ആന്ത്രോത്ത് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മുസ്തഫ ഹാജി, മൻസൂർ, വി.ഡി.പി വൈസ് ചെയർ പേഴ്സൺ എച്ച്.കെ.മുഹമ്മദ് റഫീഖ്, മുതിർന്ന നേതാക്കളായ സി.എൻ.മുഹമ്മദ് ഖലീൽ, പി.വി.പി മുഹമ്മദ് ഹുസൈൻ, എൻ.എസ്.യു.ഐ നേതാക്കളായ സയിദ് നബീൽ, മുഹമ്മദ് പി തുടങ്ങിയവർ പങ്കെടുത്തു.Labels: ,
[facebook][disqus]

Author Name

Powered by Blogger.