യൂത്ത് കോൺഗ്രസ് ആന്ത്രോത്ത് ഘടകം പ്രക്ഷോഭത്തിലേക്ക്

ആന്ത്രോത്ത് ദ്വീപിലെ സൊസൈറ്റിയിൽ രണ്ട് മാസത്തോളമായി സ്റ്റോക്ക് ചെയ്ത് വെച്ചിരിക്കുന്ന ഗ്യാസ് സിലിന്ററുകൾ പൊതു ജനങ്ങൾക്ക് വിതരണം ചെയ്യാത്തതിനെ തുടർന്ന് സർക്കാർ നയത്തിനെതിരെ യൂത്ത് കോൺഗ്രസ് ആന്ത്രോത്ത് വിഭാഗം പ്രതിഷേധത്തിനൊരുങ്ങുന്നു. രണ്ടായിരത്തിലേറെ ഗ്യാസ് സിലിന്ററുകൾ സൊസൈറ്റിയിൽ സൂക്ഷിക്കാൻ തുടങ്ങി മാസങ്ങൾ രണ്ട് പിന്നിടുന്നു, വിതരണം ചെയ്യാനായി പൊതു ജനങ്ങളിൽ നിന്ന് പൈസയും ഈടാക്കി. എന്നിട്ടും ഇതുവരെ ഗ്യാസ് സിലിന്ററുകൾ പൊതു ജനങ്ങൾക്ക് വിതരണം ചെയ്തിട്ടില്ല എന്ന ആരോപണം ഉന്നയിച്ചു കൊണ്ടാണ് യൂത്ത് കോൺഗ്രസ് ആന്ത്രോത്ത് വിഭാഗം പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നത്. പ്രസ്തുത വിഷയം ഉന്നയിച്ച് കൊണ്ട് രണ്ട് തവണ അധികാരികൾക്ക്  നോട്ടീസ് നൽകിയിട്ടും ഫലം കാണാത്തതിനെ തുടർന്നാണ് പ്രതിഷേധത്തിനൊരുങ്ങുന്നതെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. തിങ്കളാഴ്ച മുതൽ ശക്തമായ സമര മുറകളുമായി മുന്നോട്ട് പോകുമെന്നും പ്രവർത്തകർ അറിയിച്ചു.
Labels: ,
[facebook][disqus]

Author Name

Powered by Blogger.