ജെസ്‌നയുടെ ഫോണില്‍ ലക്ഷദ്വീപ് സ്വദേശിയുടെ ഫോണ്‍ നമ്പരും, പോലീസ് അന്വേഷണം ലക്ഷദ്വീപിലും - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

ജെസ്‌നയുടെ ഫോണില്‍ ലക്ഷദ്വീപ് സ്വദേശിയുടെ ഫോണ്‍ നമ്പരും, പോലീസ് അന്വേഷണം ലക്ഷദ്വീപിലും

മു​ക്കൂ​ട്ടു​ത​റ കൊ​ല്ല​മു​ള സ്വ​ദേ​ശി ജെ​സ്ന മ​രി​യ ജെ​യിം​സി​ന്‍റെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​നി​ടെ ല​ക്ഷ​ദ്വീ​പ് യാ​ത്രി​ക​രു​ടെ വി​വ​ര​ങ്ങ​ൾ വ​രെ ശേ​ഖ​രി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ്. ജെ​സ്ന തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ തി​രു​വ​ല്ല ഡി​വൈ​എ​സ്പി ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം വ്യ്ക​ത​മാ​ക്കു​ന്ന​ത്.
ല​ക്ഷ​ദ്വീ​പി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കു നൂ​ലാ​മാ​ല​ക​ളേ​റെ​യാ​ണ്. പോ​കു​ന്ന വ്യക്തി​യു​ടെ വി​ലാ​സം വ്യ​ക്ത​മാ​ക​ണം. ഇ​തു സം​ബ​ന്ധി​ച്ചു പോ​ലീ​സ് പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട് വേ​ണം. എ​ന്നാ​ൽ ജെ​സ്ന ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഫോ​ണി​ൽ ല​ക്ഷ​ദ്വീ​പി​ൽ താ​മ​സ​ക്കാ​രി​യാ​യ ഒ​രാ​ളു​ടെ ന​ന്പ​ർ ക​ണ്ട​തോ​ടെ​യാ​ണ് അ​വി​ടെ​യും അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.
ജെ​സ്ന​യു​ടെ സു​ഹൃ​ത്താ​യ കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന്‍റെ ഫോ​ണ്‍ നമ്പ​രാ​യി​രു​ന്നു ഇ​തെ​ന്നും അ​വ​ർ ചി​കി​ത്സ​യ്ക്കാ​യി കൊ​ച്ചി​യി​ലെ​ത്തി​യ​പ്പോ​ൾ വി​ളി​ച്ച​താ​ണെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​ത്തി​നി​ടെ ല​ക്ഷ​ദ്വീ​പി​ലേ​ക്കു യാ​ത്ര ചെ​യ്ത​വ​രു​ടെ വി​വ​ര​ങ്ങ​ൾ തു​റ​മു​ഖ​ത്തു​നി​ന്നും നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു​മാ​യി ശേ​ഖ​രി​ച്ച​ത്.
ജെ​സ്ന​യു​ടെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​ന്വേ​ഷ​ണ​ത്തി​നി​ടെ മു​ണ്ട​ക്ക​യ​ത്തെ ഒ​രു ക​ട​യി​ൽ നി​ന്നു വീ​ണ്ടെ​ടു​ത്ത സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ലേ​ത് ജെ​സ്ന​യ​ല്ലെ​ന്നു കൂ​ടി ഉ​റ​പ്പി​ച്ച​തോ​ടെ ആ ​വ​ഴി​ക്കു​ള്ള അ​ന്വേ​ഷ​ണ സാ​ധ്യ​ത​യും ഇ​ല്ലാ​താ​യി. ലോ​ക്ക​ൽ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം ന​ല്ല​രീ​തി​യി​ലാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് സി​ബി​ഐ കൂ​ടി അ​ഭി​പ്രാ​യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ കേ​സ​ന്വേ​ഷ​ണം നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ തു​ട​രാ​നാ​ണ് സാ​ധ്യ​ത. കേ​സി​ൽ നി​ർ​ണാ​യ​ക​മാ​യ ഒ​രു വി​വ​രം പോ​ലും ഇ​ക്കാ​ല​യ​ള​വി​ൽ കി​ട്ടാ​തെ പോ​കു​ന്ന​താ​ണ് പോ​ലീ​സി​നെ കു​ഴ​യ്ക്കു​ന്ന​ത്.
കേ​ര​ള​ത്തി​ൽ ന​ട​ന്നി​ട്ടു​ള്ള സ​മാ​ന​മാ​യ കേ​സു​ക​ളു​ടെ ച​രി​ത്ര​വും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധി​ച്ചി​രു​ന്നു. ഏ​തെ​ങ്കി​ലും തെ​ളി​വു​ക​ളോ സാ​ധ്യ​ത​ക​ളോ പ​ല കേ​സു​ക​ളി​ലും ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ജെ​സ്ന​യു​ടെ തി​രോ​ധാ​ന​ത്തി​ൽ ഇ​ത്ത​രം ഒ​രു തെ​ളി​വും ല​ഭി​ക്കു​ന്നി​ല്ല. കു​ട്ടി ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രു​ന്ന ഫോ​ണ്‍ പോ​ലും വീ​ട്ടി​ൽ നി​ന്നെ​ടു​ക്കാ​തെ പോ​യ​തും ആ​സൂ​ത്രി​ത​മാ​യ ഒ​രു യാ​ത്ര​യാ​യി​രു​ന്നു​വോ​യെ​ന്നു സം​ശ​യി​ക്കു​ന്നു.
യാ​ത്ര​യ്ക്കി​ട​യി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ അ​ട​ക്ക​മു​ള്ള സാ​ധ്യ​ത​യും അ​ന്വേ​ഷി​ച്ചെ​ങ്കി​ലും സ്വാ​ഭാ​വി​ക​മാ​യി ഇ​ത്ത​രം ഒ​രു സം​ഭ​വം ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ അ​തി​നും എ​ന്തെ​ങ്കി​ലും തെ​ളി​വു​ക​ൾ എ​വി​ടെ​യെ​ങ്കി​ലും ല​ഭി​ക്കാ​മാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്.
സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണ്‍ കോ​ളു​ക​ൾ തു​ട​ങ്ങി​യ​വ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചി​രു​ന്നു. സൈ​ബ​ർ​സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​പ്പോ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ ല​ഭി​ക്കു​ന്ന തെ​ളി​വു​ക​ളും സാ​ധ്യ​ത​ക​ളും അ​ട​ക്കം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും അ​ന്വേ​ഷ​ണ​സം​ഘം പ​റ​ഞ്ഞു.

Post Bottom Ad