അഞ്ച് ലക്ഷദ്വീപ് വിദ്യാർത്തികൾ മലേഷ്യയിലേക്ക്


കൽപ്പേനി: 2017ലെ നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസ്സ് ജേതാക്കളായ ഡോ. കെ.കെ മുഹമ്മദ് കോയാ ഗവ. സീനിയർ സെക്കന്ററി സ്കൂളിലെ അഞ്ച് വിദ്യാർത്തികൾ പ്രൊജക്റ്റ് അവതരണത്തിനായി മലേഷ്യയിലേക്ക്. നസ്രീനാ നാസർ, ഗാലിയാ ജലീൽ, ദാനിഷ് അക്തർ, നിദാ ഷൈഖ്, ഷാക്കിറാ എന്നീ വിദ്യാർത്തികളാണ് ജൂലൈ 8ന് മലേഷ്യയിലേക്ക് പ്രൊജക്റ്റ് അവതരണത്തിനായ് പോകുന്നത്. 2017ൽ ഗുജറാത്തിൽ നടന്ന 25 ആമത് നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസിൽ ഇവരുടെ പ്രൊജക്റ്റ് മികച്ച പതിനഞ്ച് പ്രൊജക്റ്റുകളിലൊന്നായി തെരഞ്ഞെടുത്തിരുന്നു.

Labels: ,
[facebook][disqus]

Author Name

Powered by Blogger.