കിൽത്താൻ ദ്വീപിനോട് അവഗണന; പ്രതിഷേധം ശക്തമാകുന്നു

കിൽത്താൻ: കപ്പൽ പ്രോഗ്രാമിന്റെ ആസൂത്രണത്തിൽ കിൽത്താൻ ദ്വീപിനോട് പോർട്ട് ഡിപ്പാർട്ടമെന്റ് അധികൃതർ കാണിക്കുന്ന അവഗണക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കിൽത്താൻ വില്ലേജ് ദ്വീപ് പഞ്ചായത്ത് ചെയർപേഴ്സൺ ശ്രി. അബ്ദുൽ ഷുക്കൂറിന്റെ അധ്യക്ഷതയിൽ സ്ഥലത്തെ ബർകത്ത് ഭവനിൽ ചേർന്ന യോഗത്തിൽ പ്രതിഷേധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനു വേണ്ടി പതിനൊന്ന്അംഗ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. കപ്പൽ പ്രോഗ്രാം ആസൂത്രണം ചെയ്യുന്നതിൽ കിൽത്താൻ ദ്വീപിനെ ഒഴിവാക്കുന്നതിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. ഇതിന്റെ ഭാഗമായി പഞ്ചായത്ത് ചെയർപേഴ്സൺ, ഡി. പി മെമ്പർ, രാഷ്ട്രീയ നേതാക്കൾ എന്നിവർ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററേയും പോർട്ട് അധികാരികളെയും സമീപിച്ചെങ്കിലും ഇതുവരെ നടപടി ഒന്നും സ്വീകരിച്ചില്ല. പ്രസ്തുത വിഷയത്തിൽ എൻ.സി. പി നേതൃത്വം കോടതിയെ സമീപിച്ചു. ഇനിയും ഇതിന്‌ഒരു പരിഹാരം കണ്ടില്ലെങ്കിൽ വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തിയപ്പെടുത്താനാണ് യോഗത്തിന്റെ തീരുമാനം.
Labels: ,
[facebook][disqus]

Author Name

Powered by Blogger.