ഹജ്ജ് തീർഥാടകർക്കായി പുതിയ മൊബൈൽ അപ്ലിക്കേഷൻ അവതരിപ്പിച്ചു

നെടുമ്പാശേരി∙ രാജ്യത്തെ ഹജ് തീർഥാടകർക്കായി കേന്ദ്ര ഹജ് കമ്മിറ്റി പുതിയ മൊബൈൽ അപ്ലിക്കേഷൻ അവതരിപ്പിച്ചു. ഹജ് തീർഥാടകരുടെ വിവരങ്ങളും ഹാജിമാർക്ക് ആവശ്യമായ വിവരങ്ങളും ഇതിലുണ്ട്. സംശയ നിവാരണത്തിനും ആപ്പ് ഉപയോഗിക്കാം. സ്വകാര്യ തീർഥാടക സംഘങ്ങൾ വഴി പോകുന്നവരുടെ വിവരങ്ങളും അപ്പിലുണ്ട്.
സ്വകാര്യ തീർഥാടകരുടെ വിവരങ്ങൾ ഇവർ സൗദിയിലേക്കു പുറപ്പെട്ട ശേഷമേ ലഭ്യമാകൂ. മറ്റു രാജ്യങ്ങളിൽനിന്നു നേരിട്ട് സൗദിയിലേക്കെത്തുന്ന ഇന്ത്യക്കാരുടെ വിവരങ്ങൾ ഉൾപ്പെടുത്താനും സൗകര്യമുണ്ട്. ഹിന്ദി, ഉറുദു, ഇംഗ്ലിഷ് ഭാഷകളിലുള്ള ഹജ് ഗൈഡിനു പുറമെ ഹജ് കർമങ്ങളുടെ വിഡിയോ ദൃശ്യങ്ങളും ലഭ്യമാണ്. ജിദ്ദയിലെ ഇന്ത്യൻ ഹജ് മിഷൻ ആണ് 40 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ തയാറാക്കിയിരിക്കുന്നത്. ഇന്ത്യൻ ഹാജി ഇൻഫർമേഷൻ സിസ്റ്റം എന്ന പേരിലുള്ള ആപ് പ്ലേ സ്റ്റോറിൽനിന്നു സൗജന്യമായി ഡൗൺലോഡ് ചെയ്യാം.
[facebook][disqus]

Author Name

Powered by Blogger.