ബി.ജെ.പിയെ ലോക്സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തും -പി.പി. മുഹമ്മദ് ഫൈസൽ എം.പി - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

ബി.ജെ.പിയെ ലോക്സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തും -പി.പി. മുഹമ്മദ് ഫൈസൽ എം.പി

ആലപ്പുഴ: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ ജനാധിപത്യ മതേതര ശക്തികളെ ഏകോപിപ്പിക്കുന്നതിനുള്ള ശ്രമം എൻ.സി.പി ആരംഭിച്ചതായി ലക്ഷദ്വീപ് എം.പിയും ചീഫ് വിപ്പുമായ മുഹമ്മദ് ഫൈസൽ. പാർലമ​െൻറിന് അകത്തും പുറത്തും ഈ ഐക്യം സാധിച്ചാൽ ബി.ജെ.പി ഉറപ്പായും തകരും. കർണാടക തെരഞ്ഞെടുപ്പിനു ശേഷം കോൺഗ്രസ്​ കാണിച്ച വിവേകം ഗോവ, ഗുജറാത്ത് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ കാട്ടിയിരുന്നെങ്കിൽ അവിടെ ചിത്രം മാറുമായിരുന്നു. ലക്ഷദ്വീപിനെ പഴം പച്ചക്കറി ഉൽപാദനത്തി​​െൻറ കാര്യത്തിൽ സ്വയം പര്യാപ്തമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്​. ഇതി​​െൻറ ഭാഗമായി കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷനുമായി നടത്തിയ ചർച്ചകൾ വിജയകരമായിരുന്നുവെന്നും മുഹമ്മദ് ഫൈസൽ പറഞ്ഞു.

കടപ്പാട്: മാധ്യമം

Post Bottom Ad