പ്ലസ് ടു സേ പരീക്ഷ മാറ്റിവെച്ചു - AL Jasari
പ്ലസ് ടു സേ പരീക്ഷ മാറ്റിവെച്ചു

പ്ലസ് ടു സേ പരീക്ഷ മാറ്റിവെച്ചു

തിരുവനന്തപുരം: ചൊവ്വാഴ്ച തുടങ്ങേണ്ടിയിരുന്ന ഹയര്‍ സെക്കന്‍ററി സേ പരീക്ഷ മാറ്റിവെച്ചു. നിപ മുന്‍കരുതലിന്റെ ഭാഗമായാണ് നടപടി. ജൂണ്‍ 12 മുതല്‍ ആയിരിക്കും പരീക്ഷ ആംരഭിക്കുന്നത്. നേരത്തെ ഈ മാസം 16 വരെയുള്ള എല്ലാ പി.എസ്.സി പരീക്ഷകളും മാറ്റിവെച്ചിരുന്നു.ആരോഗ്യ സര്‍വകലാശാല ജൂൺ നാലുമുതൽ നടത്താനിരുന്ന എല്ലാ തിയറി പരീക്ഷകളും കോഴിക്കോട് ,മലപ്പുറം, വയനാട് ജില്ലകളിലെ പ്രാക്ടിക്കൽ പരീക്ഷയും മാറ്റിവച്ചു.  സാങ്കേതിക സര്‍വകലാശാല ഈ മാസം 13 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളുമാണ് മാറ്റിവച്ചത്. ഈ മാസം ആറ് മുതല്‍ 13 വരെ പട്ടം പിഎസ്‍സി ആസ്ഥാനത്ത് നടത്താനിരുന്ന അഭിമുഖ പരീക്ഷയും നിപ വൈറസിനെ തുടര്‍ന്നുള്ള മുൻകരുതലിന്‍റെ ഭാഗമായി മാറ്റിയിരുന്നു

Post Bottom Ad

വാര്‍ത്തകള്‍ തത്സമയം വായിക്കാന്‍ അല്‍ ജസരി ആപ്പ് ഡൌണ്‍ലോഡ് ചെയ്യുക

Whatsapp വഴി വാര്‍ത്തകള്‍ അയക്കാന്‍ ബന്ധപ്പെടുക- 8893347504