സി-ടെറ്റ് പരീക്ഷ ഇനി 20 ഭാഷകളിൽ - AL Jasari
സി-ടെറ്റ് പരീക്ഷ ഇനി 20 ഭാഷകളിൽ

സി-ടെറ്റ് പരീക്ഷ ഇനി 20 ഭാഷകളിൽ


ന്യൂഡൽഹി: കേന്ദ്ര സർക്കാരിനു കീഴിലുള്ള സ്കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള യോഗ്യതാ പരീക്ഷയായ സി -ടെറ്റ് ( സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് ) മലയാളം ഉൾപ്പടെ 20 ഭാഷകളിൽ എഴുതാം. പരീക്ഷയ്ക്ക് മലയാളം ഉൾപ്പെടെ 17 ഭാഷകൾ സി.ബി.എസ്.ഇ ഒഴിവാക്കിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അത് ശരിയല്ലെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്ക‌ർ വ്യക്തമാക്കി.
ഇംഗ്ളീഷ്, ഹിന്ദി, മലയാളം, അസാമീസ്, ബംഗാളി, ഗുജറാത്തി, ഖാരോ, കന്നഡ, ഖാസി, മണിപ്പൂരി, മറാത്തി, മിസോ, നേപ്പാളി, ഒറിയ, പഞ്ചാബി, സംസ്കൃതം, തമിഴ്, തെലുങ്ക്, ടിബറ്റൻ, ഉറുദു എന്നീ ഭാഷകളിൽ പരീക്ഷ എഴുതാം.
സെപ്തംബർ 16ന് നടക്കുന്ന പരീക്ഷയ്ക്ക് രാജ്യത്തെ 92 നഗരങ്ങളിൽ സെന്ററുകളുണ്ടാവും. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ പരീക്ഷയെഴുതാം.
www.ctet.nic.in എന്ന വെബ്സൈറ്റിലൂടെ ജൂൺ 22 മുതൽ ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ജൂലായ് 17. ജൂലായ് 21വരെ അപേക്ഷാ ഫീസ് അടയ്ക്കാം. 1 മുതൽ 5 വരെയുള്ള ക്ലാസുകളിലെ അദ്ധ്യാപക യോഗ്യതയ്ക്ക് പേപ്പർ ഒന്നും 6 മുതൽ 8വരെയുള്ള ക്ലാസുകളിലേക്ക് പേപ്പർ രണ്ടും എഴുതണം. ജനറൽ, ഒ.ബി.സി വിഭാഗങ്ങൾക്ക് പേപ്പർ ഒന്നിന് 600 രൂപയാണ് ഫീസ്. ഒന്നും രണ്ടും പേപ്പറുകൾ എഴുതുന്നവർക്ക് ഫീസ് 1000 രൂപ. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർ എന്നിവർക്ക് ഒന്നാം പേപ്പറിന് 300 രൂപ. രണ്ടുപേപ്പറുകൾക്ക് 500 രൂപ. പരീക്ഷ കഴിഞ്ഞ് ആറ് ആഴ്ചയ്ക്കുള്ളിൽ ഫലം പ്രഖ്യാപിക്കും.

Post Bottom Ad

വാര്‍ത്തകള്‍ തത്സമയം വായിക്കാന്‍ അല്‍ ജസരി ആപ്പ് ഡൌണ്‍ലോഡ് ചെയ്യുക

Whatsapp വഴി വാര്‍ത്തകള്‍ അയക്കാന്‍ ബന്ധപ്പെടുക- 8893347504