പിജി ഓൺലൈൻ അപേക്ഷ ജൂലായ് 10 വരെ


ലക്ഷദ്വീപിൽ നിന്ന് ബിരുദാനന്തര ബിരുദത്തിന് (പിജി) പോകുന്ന വിദ്യാർഥികൾ ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ജൂലായ് 10. ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്ബ്സൈറ്റിലൂടെ https://ecounselling.utl.gov.in ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
ഉന്നത പഠനത്തിന് സീറ്റ് അനുവദിക്കുന്നതിനായി ലക്ഷദ്വീപ് ഭരണകൂടം നൽകിയിരിക്കുന്ന നിയമങ്ങൾ അനുസരിച്ച് വിവിധ കോഴ്സുകൾക്ക് അർഹത ഉറപ്പാക്കുന്നതിനുള്ള അപേക്ഷ പൂരിപ്പിക്കുന്നതിന് മുമ്പ് അപേക്ഷകർ നിബനന്ധകൾ ശ്രദ്ധാപൂർവം വായിക്കണം.
എല്ലാ അപേക്ഷകരും ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് കോപ്പി എടുത്ത് രജിസ്ട്രേഷൻ ഓഫീസർക്ക് (ദ്വീപുകളിലെ എല്ലാ സീനിയർ സെക്കണ്ടറി സ്കൂളുകളുടെ പ്രിൻസിപ്പാൾ, കൊച്ചിയിലെ വിദ്യാഭ്യാസ ഓഫീസർ) സമർപ്പിക്കേണ്ടതാണ്. കാസ്റ്റ് സർട്ടിഫിക്കറ്റ്,
എസ്.എസ്.എൽ.സി സർട്ടിഫിൽഫിക്കറ്റ്, ഡിഗ്രി പരീക്ഷയുടെ മാർക്ക്ലിസ്റ്റിന്റെ പകർപ്പ് എന്നിവയും സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

Labels: ,
[facebook][disqus]

Author Name

Powered by Blogger.