കൽപ്പേനിയിൽ ചേരനല്ലാല കുടുംബാംഗങ്ങൾ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിൽ

കൽപ്പേനി: സ്ഥല കൈമാറ്റതത്തിനെതിരെ കൽപ്പേനിയിൽ കുടുംബാംഗങ്ങൾ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹാം ആരംഭിച്ചു. അനധികൃത രജിസ്ട്രഷനിലൂടെ സ്ഥലം മറ്റൊരു വ്യക്തിക്ക് കൈമാറിയ നടപടിക്കെതിരെയാണ് കൽപ്പേനി ചേരനല്ലാല കുടുംബാംഗങ്ങൾ ഒന്നടങ്കം അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ഇരിക്കുന്നത്. നേരത്തെ കുടുംബത്തിലെ കുട്ടികളും സ്ത്രീകളും ഉൾപ്പടെ സ്ഥലത്തെ സബ്ഡിവിഷണൽ ഓഫീസിലേക്ക് സമരം നടത്തിയിരുന്നു. സമരത്തിന്റെ രണ്ടാംഘട്ടമാണ് ഇപ്പോൾ കുടുംബാംഗങ്ങൾ നിരാഹാര സമരത്തിന് ഇറങ്ങിയത്. വർഷങ്ങളോളമായി കുടുംബം കൈവശം വച്ചിരുന്ന സ്ഥലം അനധികൃത രജിസ്ട്രഷനിലൂടെ മറ്റൊരു വ്യക്തിക്ക് കൈമാറിയെന്ന ആരോപണത്തോടെയാണ് കുടുംബാംഗങ്ങൾ നിരാഹാര സമരം നടത്തുന്നത്.
Labels:
[facebook][disqus]

Author Name

Powered by Blogger.