സിവില്‍ സര്‍വ്വീസ് ഓറിയന്റേഷന്‍ പ്രോഗ്രാം ജൂണ്‍ 30 മുതല്‍

ലൈന്‍ ഓഫ് സൈറ്റ് എന്ന പേരില്‍
ലക്ഷദ്വീപ് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് സംഘടിപ്പിക്കുന്ന സിവില്‍ സര്‍വ്വീസ് ഓറിയന്റേഷന്‍ പ്രോഗ്രാം ജൂണ്‍ 30 മുതല്‍ ആരംഭിക്കും. 30.6.2018 മുതല്‍ 1.7.2018
വരെ കവരത്തിയില്‍ വെച്ചാണ് ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിക്കുന്നത്. പ്ലസ് ടു പരീക്ഷയില്‍ വിജയിച്ച ഏറ്റവും ഉയര്‍ന്ന മാര്‍ക്ക്
നേടിയ ലക്ഷദ്വീപിലെ തെരഞ്ഞെടുക്കപ്പെടുന്ന
100 വിദ്യാര്‍ത്ഥികള്‍ക്കാണ് പരിപാടി സംഘ
ടിപ്പിക്കുന്നത്. യു.പി.എസ്.സി. പരീക്ഷയില്‍ 16-ാം റാങ്കും കേരളത്തില്‍ നിന്നുള്ള ഒന്നാം
സ്ഥാനക്കാരിയുമായ ശിഖ സുരേന്ദ്രന്‍ ഐ.
എ.എസും കവരത്തിയില്‍ ജോലി ചെയ്യുന്ന
സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന്മാരും തങ്ങളുടെ അനുഭവങ്ങള്‍ പങ്ക്വെയ്ക്കും. 
Labels: ,
[facebook][disqus]

Author Name

Powered by Blogger.