ലക്ഷദ്വീപ് പരിസ്ഥിതി വനം വകുപ്പ് കാന്‍വാസ് പെയിന്റിംഗ് മത്സരം സംഘടിപ്പിക്കുന്നു

അന്തര്‍ദേശീയ ജൈവ വൈവിധ്യത്തി നോടനുബന്ധിച്ച് ലക്ഷദ്വീപ്
പരിസ്ഥിതി വനം വകുപ്പ് പൊതുജനങ്ങള്‍ക്കായി ഒരു കാന്‍വാസ് പെയിന്റിംഗ്
മത്സരം സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള എല്ലാ ദ്വീപിലേയും
കലാകാരന്മാര്‍ അവരുടെ ചിത്രങ്ങള്‍ താഴെപ്പറയുന്ന നിബന്ധന പ്രകാരം വരച്ച്
ഏല്‍പ്പിക്കേണ്ടതാണ്.

നിബന്ധനകള്‍
 1. ''സമുദ്ര ജൈവ വൈവിധ്യം'' (Marine Biodiversity) എന്ന വിഷയത്തെ
ആസ്പദമാക്കിയിട്ടാണ് മത്സരാര്‍ത്ഥികള്‍ തങ്ങളുടെ പെയിന്റിംഗ് ചെയ്യേണ്ടത്.
 2. ചിത്രങ്ങള്‍ക്ക് ഉപയോഗിക്കേണ്ട എല്ലാ സാധന സാമഗ്രികളും സ്വന്തമായി
വാങ്ങിക്കേണ്ടതാണ്.
 3. കാന്‍വാസിലായിരിക്കണം ചിത്രങ്ങള്‍ വരക്കേണ്ടത്.
 4. ചിത്രങ്ങള്‍ അതിന് യോജിച്ച രീതിയില്‍ ഫ്രൈം ചെയ്യേണ്ടതാണ്.
 5. ഫ്രൈം ചെയ്ത് കഴിഞ്ഞാല്‍ വരച്ച കാന്‍വാസ് ചിത്രത്തിന് 120 സെ. മീറ്റര്‍
നീളവും 80 സെ. മീറ്റര്‍ വീതിയും നിര്‍ബന്ധമായിട്ടും ഉണ്ടായിരിക്കേണ്ടതാണ്.
 6. മത്സരത്തില്‍ പങ്കെടുക്കുന്ന കലാകാരന്മാര്‍ അവരവരുടെ കാന്‍വാസ്
ഫ്രൈം ചെയ്ത പെയിന്റിംഗുകള്‍ എന്‍വിറോണ്‍മെന്റ് വാര്‍ഡന്‍ (വൈല്‍ഡ്
ലൈഫ്) പരിസ്ഥിതി വനംവകുപ്പ്, കവരത്തിയില്‍ 2018 ജൂലായ് 20-ാം തിയതിക്ക്
മുമ്പായി ഏല്‍പ്പിക്കേണ്ടതാണ്. നിശ്ചിത തിയതി കഴിഞ്ഞ് ലഭിക്കുന്ന
കാന്‍വാസുകള്‍ സ്വീകരിക്കുന്നതല്ല.
 7. വരച്ച ചിത്രങ്ങളുടെ കൂടെ കലാകാരന്റെ ഒരു ബയോഡാറ്റ കൂടി നല്‍കേണ്ടതാണ്.
 8. നിശ്ചിത സമയത്തിനുള്ളില്‍ വരച്ച ഫ്രൈം ചെയ്ത ചിത്രങ്ങള്‍ കവരത്തിയില്‍ എത്തിക്കേണ്ട പൂര്‍ണ്ണ ഉത്തരവാദിത്വം പങ്കെടുക്കുന്ന കലാകാരനില്‍ നിശ്ചിപ്തമാണ്. ഡിപ്പാര്‍ട്ട്‌മെന്റ് ഇതിനായി ഒരു സഹായവും ചെയ്ത് തരുന്നതല്ല.
 9. മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ചിത്രത്തിന് 20,000/-
രൂപയും, രണ്ടാം സ്ഥാനം കരസ്ഥമാക്കുന്ന ചിത്രത്തിന് 15,000/- രൂപയും, മൂന്നാം
സ്ഥാനം കരസ്ഥമാക്കുന്ന ചിത്രത്തിന് 10,000/- രൂപയും അവാര്‍ഡ് തുകയായി
ലഭിക്കുന്നതാണ്. ഇത് കൂടാതെ തിരഞ്ഞെടുക്കുന്ന 3 ചിത്രങ്ങള്‍ക്ക് 5000/- രൂപ വീതം പ്രോത്സാഹന സമ്മാനമായി ലഭിക്കുന്നതാണ്.
10. മത്സരത്തില്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കാത്തവരുടെ ചിത്രങ്ങള്‍,
ഫലപ്രഖ്യാപനത്തിനുശേഷം 15 ദിവസത്തിനുള്ളില്‍ കലാകാരന്മാര്‍ക്ക് തിരിച്ച് കോണ്ടുപോകാവുന്നതാണ്.
11. മത്സരവിജയികള്‍ക്കുള്ള അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും
കവരത്തിയില്‍ വെച്ച് സംഘടിപ്പിക്കുന്ന ഒരു പൊതു പരിപാടിയില്‍ വെച്ച് വിതരണം ചെയ്യുന്നതാണ്.
12. മത്സരത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് കവരത്തിയിലെ
പരിസ്ഥിതി വനംവകുപ്പുമായി നേരിട്ടോ ഫോണിലൂടെയോ ശ്രീ അമീന്‍ ഇസ്സത്ത്,
എന്‍വിറോണ്‍മെന്റ് അസിസ്റ്റന്റ്ുമായി ബന്ധപ്പെടാവുന്നതാണ്.
ഫോൺ : 04896 262896,
മൊബൈൽ : 8547526593.

Labels:
[facebook][disqus]

Author Name

Powered by Blogger.