അറക്കൽ ആയിഷ സൈനബ ബീവി അന്തരിച്ചു

കണ്ണൂർ: സുൽത്താൻ അറക്കൽ ആദിരാജ ആയിഷ സൈനബ ബീവി (92) അന്തരിച്ചു. തലശേരി ചിറക്കര ടൗൺ ഹാളിന് സമി പത്തെ അറക്കൽ ആദി രാജാസിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അവശത കാരണം വീട്ടിൽ വിശ്രമത്തിലായിരുന്നു. രാജവംശത്തിലെ മുപ്പത്തി ഏഴാമത് അധിപയായിരുന്നു ആയിശാബീവി. രണ്ട് വർഷം മുൻപ് 2006 സപ്ത ബർ 17നായിരുന്നു സ്ഥാനാരോഹണം.
തലശ്ശേരി സ്വദേശി പരേതനായ സി.ഒ.മൊയ്തു കേയിയുടെ ഭാര്യയാണ്. മക്കൾ: ആദി രാജ സഹിദ, ആദി രാജാ മുഹമ്മദ് സാദിഖ്, ആദി രാജാ മുഹമ്മദ് റാഫി, ആദി രാജാ മുഹമ്മദ് ഷംസീർ, പരേതനായ ആദി രാജാ മുഹമ്മദ് റഊഫ്. മരുമക്കൾ - സാഹിറ, ഹാനി ഫ, സാജിദ, നസീമ, പരേതനായ എ.പി.എം.മൊയ്തു.' -സഹോദരങ്ങൾ - ഫാത്തിമ മുത്തുബി വി ,പരേതരായ ഹംസക്കോയ, ഇമ്പിച്ചിക്കോയ, ചെറുവി, വമ്പത്തി. 
ഖബറക്കം ഇന്ന് വൈകിട്ട് 4 മണിക്ക് തലശ്ശേരി ഓടത്തിൽ പള്ളിയിൽ.  അടുത്ത അധിപയായി സഹോദരി ഫാത്തിമ മുത്തു ബീവി സ്ഥാനമേൽക്കും
Labels: ,
[facebook][disqus]

Author Name

Powered by Blogger.