ബിത്രയിൽ അടിഞ്ഞുകയറിയ തിമിംഗലത്തിനു നാട്ടുകാർച്ചേർന്ന് തീയിട്ടു - AL Jasari
ബിത്രയിൽ അടിഞ്ഞുകയറിയ തിമിംഗലത്തിനു നാട്ടുകാർച്ചേർന്ന് തീയിട്ടു

ബിത്രയിൽ അടിഞ്ഞുകയറിയ തിമിംഗലത്തിനു നാട്ടുകാർച്ചേർന്ന് തീയിട്ടു

ബിത്ര: കുറ്റം തിമിംഗലം ചത്ത് കരക്കടിഞ്ഞു രണ്ടാഴ്ച പിന്നിട്ടിട്ടും ജഡം ഇതുവരെ എടുത്ത് മാറ്റാത്തതിനെ തുടർന്ന് നാട്ടുകാർ ചേർന്ന് തിമിംഗലത്തിനു തീയിട്ടു. അഴുകി നാറി കൊണ്ടിരിക്കുന്ന തിമിംഗലത്തിന്റെ ജഡം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യതയുള്ളതിനാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും ജഡം എടുത്ത് മാറ്റാത്തതിനെ തുടർന്ന് പ്രതിഷേധം ശക്തമായിരുന്നു. എന്നിട്ടും ഉത്തരവാദപ്പെട്ടവർ നടപടിയെടുക്കാത്തതിനെ തുടർന്ന് ഇന്നലെ നാട്ടുകാർ തിമിംഗലത്തിനു തീയിടുകയായിരുന്നു.
തിമിംഗലത്തെ ഡിസ്പോസ് ചെയ്യാൻ വി പി സി സി യുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട വകുപ്പ് മേധാവികളും ഡോക്ടർമാരും ബിത്ര സന്ദർശിച്ചിരുന്നു. എന്നാൽ  തിമിംഗലത്തെ അവിടന്ന് എടുത്ത് മാറ്റാൻ വേണ്ട യാതൊരു വിധ അടിയന്തിര നടപടിയും ഇത് വരെ എടുത്തിരുന്നില്ല.
  ഏകദേശം പതിനാറ് മീറ്റർ നീളവും മൂന്ന് മീറ്ററോളം വണ്ണവും വരുന്ന ഭീമാകാരമായ തിമിംഗലം കഴിഞ്ഞ പതിമൂന്നാം തിയതിയാണ് കരക്കടിഞ്ഞത്.

Post Bottom Ad

വാര്‍ത്തകള്‍ തത്സമയം വായിക്കാന്‍ അല്‍ ജസരി ആപ്പ് ഡൌണ്‍ലോഡ് ചെയ്യുക

Whatsapp വഴി വാര്‍ത്തകള്‍ അയക്കാന്‍ ബന്ധപ്പെടുക- 8893347504