ഷഫീക്കിന്റെ ശിഷ്യന്മാർ ലോക വോളിബാൾ ചാമ്പ്യൻ ഷിപ്പിൽ


ലക്ഷദ്വീപ് കൽപ്പേനി സ്വദേശിയും SAl പഞ്ചാബ് വോളിബാൾ കോച്ചുമായ മുഹമ്മദ് ഷഫീക്കിന്റെ മൂന്ന് ശിഷ്യൻമാർ ഇറാനിൻ ഈ മാസം 29 മുതൽ ജൂലൈ 6 വരെ നടക്കുന്ന ലോകകപ്പ് U/18 വോളിബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. ഇന്ത്യൻ ടീമിനായി നടന്ന സെലക്ഷൻ ക്യാമ്പിൽ ഷഫീക്കിന്റെ 30 ശിഷ്യൻമാരിൽ നിന്നും Mukul Rana, Anurag chaudary, Ayush എന്നീ 3 പേരെ തെരെഞ്ഞെടുക്കുകയായിരുന്നു. ഏകദേശം ഒരു വർഷം മുമ്പാണ് ഷഫീക്ക് SAl കോച്ചായി പഞ്ചാബിലെ നിയമിതനാവുന്നത്. 2012-2013 ബാച്ച് ബാഗ്ലൂർ NSNI നിന്നും വിദ്യഭ്യാസം പൂർത്തിയാക്കി വന്നത് മുതൽ ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിൽ പ്രത്യേകിച്ചും കവരത്തിയിൽ വോളിബോൾ പരിശീലനം സംഘടിപ്പിച്ച് തണുത്ത് കിടന്ന വോളിബോൾ മേഘലക്ക് പുത്തൻ ഉണർവ് നൽകി വരികയായിരുന്നു ഷഫീക്ക്.ഈ അടുത്തായി നടന്ന വിവിധ വോളിബോൾ ടൂർണമെന്റ് ചിട്ടയായി  സംഘടിപ്പിക്കുന്നതിലും ഷഫീക്കിന്റെ സംഭാവന വലുതാണ്.

Labels: ,
[facebook][disqus]

Author Name

Powered by Blogger.