അഗത്തിയിൽ ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു


അഗത്തി: അഗത്തി രാജീവ് ഗാന്ധി സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ  ആരംഭിച്ച ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രി.ഫാറൂഖ് ഖാൻ ഐ.എ.എസ് നിർവഹിച്ചു. ലക്ഷദ്വീപ് എം.പി. പി. പി. മുഹമ്മദ് ഫൈസൽ അധ്യക്ഷനായ ചടങ്ങിൽ ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെന്ററിന്റെ ഡയറക്ടറും ഡയാലിസിസ് യൂണിറ്റിന്റെ സ്പോണ്സറുമായ ശ്രീമതി. ഉമാ പ്രേമൻ മുഖ്യപ്രഭാഷണം നടത്തി.
      ശ്രി. ബി. ഹസ്സൻ, ശ്രി. അബ്ദുൽ ഷുക്കൂർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഡയാലിസിസ് യൂണിന്റെ ഉദ്ഘാടന ചടങ്ങിന് ശ്രി. കെ.എം. മുഹ്‌സിൻ സ്വാഗത പ്രസംഘവും ഡോ. ഹംസകോയ നന്ദിയും പറഞ്ഞു.
 

Labels:
[facebook][disqus]

Author Name

Powered by Blogger.