സാഗര്‍ ചുഴലികാറ്റ് തീരത്തേക്ക് അടുക്കുന്നു. ശക്തമായ തിരമാലയ്ക്ക് സാധ്യത - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

സാഗര്‍ ചുഴലികാറ്റ് തീരത്തേക്ക് അടുക്കുന്നു. ശക്തമായ തിരമാലയ്ക്ക് സാധ്യത

തിരുവനന്തപുരം: ഇന്ത്യന്‍ മഹാസമുന്ദ്രത്തില്‍ രൂപപ്പെട്ട സാഗര്‍ ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തേക്ക് അടുക്കുന്നതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ലക്ഷദ്വീപ്, കേരളം, തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ പ്രദേശങ്ങൾക്കാണ്  മുന്നറിയിപ്പ്. മണിക്കൂറില്‍ 70-80 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന ശക്തമായ കാറ്റ് 90 കിലോമീറ്റര്‍ വരെ വേഗമാര്‍ജിക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കാണ് മുന്നറിയിപ്പ്.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ ജാഗ്രത പാലിക്കണമെന്നും സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തി ആവശ്യമെങ്കില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

അടുത്ത 24 മണിക്കൂര്‍ കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും മത്സ്യബന്ധനത്തിനു പോകുന്നവര്‍ അടുത്ത 48 മണിക്കൂര്‍ സമയത്തേക്ക് ഗള്‍ഫ് ഓഫ് ഏദന്‍ തീരങ്ങളിലും അതിന്റെ പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ മേഖലയിലെ അറബിക്കടലിന്റെ സമീപ പ്രദേശങ്ങളിലേക്കും പോകാന്‍ പാടില്ല എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Post Bottom Ad