"തെക്കൻ" ഹൃസ്വചിത്രം യൂട്യൂബിൽ റിലീസ് ചെയ്തു - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

"തെക്കൻ" ഹൃസ്വചിത്രം യൂട്യൂബിൽ റിലീസ് ചെയ്തു


LAK GUYS ന്റെ ബാനറിൽ ഇമാം അലി കഥയും സംവിധാനവും നിര്‍വ്വഹിച്ച "തെക്കൻ" ഹൃസ്വ ചിത്രം യൂട്യൂബിൽ റിലീസ് ചെയ്തു. തബഷീറാണ് ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. നസീബ് ജാലിക, ഇമാം ഇമ്മി, ജാഫർ സാദിഖ്, സമീർ, ശരീഫ് എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന്റെ എഡിറ്റിങ്ങ് നിർവഹിച്ചിരിക്കുന്നത് സംവിധായകനായ ഇമാം അലി തന്നെയാണ്.
    ആശങ്കയും വിഭ്രാന്തിയും ഉത്കണ്ഠയും നിറഞ്ഞ  ഒരു സസ്പെൻസ് ചിത്രമാണ് തെക്കൻ. നാടകീയമായ രംഗങ്ങളിലൂടെ കടന്നു പോകുന്ന ഈ ഷോർട്ട് ഫിലിം ത്രില്ലർ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.
ചിത്രം കാണാം:

Post Bottom Ad