അക്ബർ അലിക്ക്‌ ഫ്ലോറെൻസ് നെറ്റിങാൾ അവാർഡ് - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

അക്ബർ അലിക്ക്‌ ഫ്ലോറെൻസ് നെറ്റിങാൾ അവാർഡ്


വിക്ടോറിയൻ സംസ്കാരത്തിൻറെ പ്രതീകവും 'വിളക്കേന്തിയ വനിത ' എന്നും അറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവും ആധുനിക നഴ്സിംങ്ങിന്റെ ഉപജ്ഞാതാവുമായ ഫ്ലോറെൻസ് നെറ്റിങ്ങൽ എന്ന വനിതയുടെ  ജന്മദിനത്തിൽ ആതുര സേവന രംഗത്തുള്ളവരെ ആദരിച്ചു കൊണ്ട് നൽകുന്ന ഫ്ലോറെൻസ് നെറ്റിങാൾ അവാർഡ് ലക്ഷദ്വീപ് സ്വദേശി അക്ബർ അലിക്ക്‌.  ഈ മാസം പന്ത്രണ്ടിന് ഡൽഹിയിൽ വെച്ചു നടക്കുന്ന ചടങ്ങിൽ രാഷ്‌ട്രപതി അക്ബർ അലിക്ക്‌ അവാർഡ് സമ്മാനിക്കും. 50, 000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. 
2015 ലെ യമൻ യുദ്ധ സമയത്തു യുദ്ധ ബാധിത പ്രദേശങ്ങളിൽ കുടുങ്ങിപ്പോയ ഇന്ത്യൻ പൗരന്മാരെ രക്ഷപ്പെടുത്താൻ ഓപ്പറേഷൻ റാഹത്തിന്റെ ഭാഗമായി  നിയോഗിക്കപ്പെട്ട കവരത്തി കപ്പലിൽ ഡോക്ടർ അസിസ്റ്റന്റ് ആയി അക്ബർ ജോലി ചെയ്തിരുന്നു. അന്ന് രണ്ടു വൃക്കകളും തകരാറിലായ റമദാൻ സലാഹു ഹുസൈൻ അഹമ്മദ് എന്ന അമ്പത് വയസുള്ള യമൻ പൗരനും ജിബൂട്ടിയിൽ നിന്നും കൊച്ചിയിലിലേക് തിരിച്ച സംഘത്തോടൊപ്പം കപ്പലിൽ യാത്ര ചെയ്യുകയുണ്ടായി. ആഴ്ചയിൽ രണ്ടു പ്രാവശ്യം ഡയാലിസിസ് നടത്തേണ്ട രോഗി അവസാനം ഡയാലിസിസ് നടത്തിയത് ഏപ്രിൽ എട്ടിനായിരുന്നു. ഏപ്രിൽ 12നു ജിബൂട്ടിയിൽ നിന്നും പുറപ്പെട്ട കപ്പൽ ഒരാഴ്ചയോളം നീണ്ട യാത്രക്കൊടുവിൽ ആണ് കൊച്ചിയിൽ എത്തുന്നത്. പരിമിത സൗകര്യങ്ങൾക്കുള്ളിലും ഡോക്ടർ ആസിഫ് നിയസിനോടൊപ്പം അങ്ങേയറ്റം ക്ഷമയുടെയും കരുതലോടെയും രോഗിയെ പരിചരിച്ചു കൊണ്ട് അക്ബർ അലി കൂടെ ഉണ്ടായിരുന്നു. പത്തു വർഷമായി ലക്ഷദ്വീപിലെ വിവിധ കപ്പലുകളിലും ദ്വീപിലുമായി അമിനി സ്വദേശിയായ അക്ബർ അലി സേവനം അനുഷ്ടിച്ചു വരുന്നു.  കഴിഞ്ഞ വർഷം  ലക്ഷദ്വീപ് സ്വദേശിയായ അഹ്മദ് കഫി ഫ്ലോറെൻസ് നെറ്റിങ്ങൽ അവാർഡിന് അർഹനായിരുന്നു.

Post Bottom Ad