മിനിക്കോയ് സ്വദേശി സുമനസ്സുകളുടെ സഹായം തേടുന്നു - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

മിനിക്കോയ് സ്വദേശി സുമനസ്സുകളുടെ സഹായം തേടുന്നു


ലിവർ സിറോസിസ് എന്ന അസുഖം ബാധിച്ച്  നാല് വർഷത്തോളമായി കഷ്ടപ്പെടുന്ന മിനിക്കോയ് സ്വദേശി നസീര്‍ സുമനസ്സുകളുടെ സഹായം തേടുന്നു. അടിയന്തരമായി കരൾമാറ്റിവെയ്ക്കല്‍ ശാസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. കരൾ ഡോണർനും സർജറിക്കും ആയി വലിയ ഒരു തുക ആവശ്യമായി വരും.  ശാസ്ത്രക്രിയ നടത്താനുള്ള പണം സ്വരൂപിക്കാനാകാതെ വലയുകയാണ് ഈ കുടുംബം. 2009ല്‍ ഇവർക്ക് ജനിച്ച മകന് കാൻസർ മൂലം വലതുകണ്ണിന്‍െറ കാഴ്ച വീണ്ടെടുക്കാന്‍ പറ്റാത്ത വിധം നഷ്ടപ്പെടുകയും ഇടതു കണ്ണിന്‍െറ കാഴ്ച നിലനിര്‍ത്താനായി ചെന്നൈയില്‍ തുടര്‍ചികിത്സയും നടന്നു കൊണ്ടിരിക്കുന്നു. എല്ലാം കൊണ്ടും തളർന്നു നില്‍ക്കുന്ന ഈ കുടുംബം ആണ് ഉദാരമതികളില്‍നിന്ന് കരുണതേടുന്നത്. ഇവരെ സഹായിക്കാനായി സഹപാഠികളുടേയും മറ്റും സഹായത്തോടെ ചികിത്സഫണ്ടിനായി ഒരു കമ്മിറ്റി രൂപീകരിക്കാനും‍ തീരുമാനിച്ചിരിക്കുന്നു. ഇവരുടെ ബാങ്ക്‌ അക്കൗണ്ട് നമ്പരും കൂടുതൽ വിവരങ്ങൾ അറിയാൻ ബന്ധപ്പെടേണ്ട ആളുകളുടെ മൊബൈൽ നമ്പരും താഴെ കൊടുത്തിരിക്കുന്നു.
Bank account details.
Mr.NASEER. B.A
Account number: 44042010056564
IFSC code: SYNB0004404
Syndicate bank Panniyankara Branch
Kozhikode
Contact details
Jafar (Kozhikode)
+919847882353
Sarath(Kozhikode)
+919745079177

Post Bottom Ad