എസ്.കെ.എസ്.എസ്.എഫ്‌. കിൽത്താൻ യൂണിറ്റ് പ്രതിഷേധ റാലി നടത്തി

കിൽത്താൻ: കാശ്മീരില്‍ ക്രൂരമായി പീഡിക്കപ്പെട്ട് കൊലചെയ്യപ്പെട്ട ആസിഫാ ബാനുവിന് നീതി ലഭിക്കണമെന്നും കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് എസ്.കെ.എസ്.എസ്.എഫ്‌. കിൽത്താൻ യൂണിറ്റ് പ്രതിഷേധ റാലി സംഘടിപ്പിച്ചു. സമസ്ത കേരളാ ജംഇയ്യത്തുൽ ഉലമാ റെയ്ഞ്ച് ഉപദേശക സമിതി അംഗം നൂറുദ്ദീൻ ഫൈസി നേതൃത്വം നൽകിയ പ്രതിഷേധ റാലിയില്‍ നിരവധി മതപണ്ഡിതരും‍ പ്രവര്‍ത്തകരും പങ്കെടുത്തു.കിൽത്താൻ എസ്.കെ.എസ്.എസ്.എഫ്‌ ഓഫീസിൽ നിന്ന് വൈകീട്ട് നാല് മണിക്ക് റാലി ആരംഭിച്ചു. സാഹിത്യകാരൻ കെ.ബാഹിർ, എക്സിക്യൂട്ടീവ് ഓഫീസർ ടി.ഷാഫി, റഹ്മത്തുള്ളാ പി, ഷബീർ ഫൈസി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
Labels: ,
[facebook][disqus]

Author Name

Powered by Blogger.