എഫ്‌.സി.കെ ഇന്റർ ഐലൻഡ് ഫുട്ബോൾ ടൂണമെന്റിന് തുടക്കം കുറിച്ചു

കിൽത്താൻ: ഫ്രണ്ട്സ് കോർണർ കിൽത്താൻ ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഇന്റർ ഐലൻഡ് ഫുട്ബോൾ ടൂർണമെന്റിന് തുടക്കം കുറിച്ചു. വില്ലേജ് ദ്വീപ് പഞ്ചായത്ത് വൈസ് ചെയർപേഴ്സൺ ശ്രീ.സലീം മാളിക ടൂർണമെന്റ്‌ ഉദ്ഘാടനം ചെയ്തു. കിൽത്താൻ, കടമത്ത് ദ്വീപുകളിൽ നിന്നായി പന്ത്രണ്ടോളം ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.  കിൽത്താൻ ദ്വീപിലെ മുതിർന്ന ഫുട്ബോൾ താരം ശ്രീ.ഹമീദ് കിക്ക്‌ ഓഫ് ചെയ്തു കൊണ്ട് തുടക്കം കുറിച്ച എഫ്‌.സി.കെ ഇന്റർ ഐലൻഡ് ഫുട്ബോൾ ടൂർണമെന്റിന് റീജനൽ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ജിയാത് ഹുസ്സൈൻ  ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. ടൂർണമെന്റ്‌ കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഹിബത്തുള്ള പതാക ഉയർത്തിയ ചടങ്ങിൽ ഫ്രണ്ട്സ് കോർണർ വൈസ്പ്രസിഡന്റ് തസ്വീർ. ഡി.എച്ച് സ്വാഗതവും മുഹമ്മദ് ഷഫീക്ക് നന്ദി പ്രകാശനവും നടത്തി. എഫ്‌.സി.കെ. ബി ടീമും വിന്നേഴ്സ് ടീമും തമ്മിൽ ഏറ്റുമുട്ടിയ ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ  ഫസ്മിദിന്റെ ഏകപക്ഷീയമായ ഒരു ഗോളിന് എഫ്‌.സി.കെ. ബി ടീം ജേതാക്കളായി.
Labels: ,
[facebook][disqus]

Author Name

Powered by Blogger.