ഡി.എൽ.എഡ്. കോഴ്സിന് അപേക്ഷ ക്ഷണിച്ചു - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

ഡി.എൽ.എഡ്. കോഴ്സിന് അപേക്ഷ ക്ഷണിച്ചു

കവരത്തി: 2018-2020 അദ്ധ്യയന വര്‍ഷത്തെ ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍(ഡി.എൽ.എഡ്) കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 50 ശതമാനത്തില്‍ കുറയാതെ ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ പാസായിരിക്കണം. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും പ്രതേക പരിഗണന ആവശ്യമുള്ളവർക്കും 5 ശതമാനം ഇളവ് അനുവദിക്കുന്നതാണ്. 2018 മെയ് 1ന് 17 വയസില്‍ കുറവും 33 വയസ്സില്‍ കൂടുതലുള്ള വരുടെയോ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. ആകെ 35 സീറ്റുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ഡി.എൽ.എഡ് കോഴ്സിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ http://dietlakshadweep.nic.in എന്ന വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി 30-5-2018.

Post Bottom Ad