മൾട്ടിപർപ്പസ് ഹാൾ ശിലാസ്ഥാപന ക൪മ്മം നിര്‍വ്വഹിച്ചു - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

മൾട്ടിപർപ്പസ് ഹാൾ ശിലാസ്ഥാപന ക൪മ്മം നിര്‍വ്വഹിച്ചു

കില്‍ത്താന്‍: ലക്ഷദ്വീപ് എം.പി. പി.പി. മുഹമ്മദ് ഫൈസലിന്റെ പ്രാദേശിക വികസന ഫണ്ടിൽനിന്ന്  നിര്‍മ്മിക്കുന്ന മൾട്ടിപർപ്പസ് ഹാൾ പഞ്ചായത്ത് ചെയര്‍പേഴ്സണ്‍ അബ്ദുൽ ഷുക്കൂറിന്റെ സാന്നിധ്യത്തില്‍ ലക്ഷദ്വീപ് എം.പി ശിലാസ്ഥാപന ക൪മ്മം നിര്‍വ്വഹിച്ചു. കിൽത്താൻ ജെ.ബി. സ്കൂൾ സൗത്തിന്റെ പിന്‍വശത്ത് നിര്‍മ്മിക്കുന്ന മൾട്ടിപർപ്പസ് ഹാളിന് 1 കോടി 12 ലക്ഷത്തി 72 ആയിരം (11272000) രൂപയാണ് പ്രതീക്ഷിക്കുന്നത്. കിൽത്താൻ ദ്വീപ് സബ് ഡിവിഷണൽ ഓഫീസർ ഖദീശബി ചടങ്ങിന് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് ചെയര്‍പേഴ്സണ്‍ അബ്ദുൽ ഷുക്കൂ൪ ആശംസകൾ നേ൪ന്നുകൊണ്ട് സംസാരിച്ചു. കിൽത്താൻ ദ്വീപിന്റെ വളർച്ചയ്ക്കും തൊഴിലവസരങ്ങൾക്കും ഉദകുന്ന വികസനമാണ് ഈ മൾട്ടിപർപ്പസ് ഹാൾ കൊണ്ട് ലക്ഷ്യമിടുന്നത് എന്ന് മുഖ്യ പ്രഭാഷണം നടത്തിയ പി.പി. മുഹമ്മദ് ഫൈസൽ പറഞ്ഞു. കിൽത്താൻ പ്രൈമറി ഹെൽത്ത് സെന്ററിലേക്ക് അൾട്രാ സൗണ്ട് സ്ക്കാനറും വിദ്യാലയങ്ങളിലേക്ക് സ്മാർട്ട് ക്ലാസ് റൂമുകളും എം.പി. ലാഡ് ഫണ്ടിൽ നിന്ന് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പ്രവർത്തകർ, പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. പി.ഡബ്ല്യു.ഡി. അസിസ്റ്റന്റ് എഞ്ചിനീയർ ഉക്കാസ് പരിപാടിക്ക് നന്ദി പറഞ്ഞു.Post Bottom Ad