മൊഹാലി റോളിങ്ങ് ട്രോഫി ആറാം സീസണിന് തുടക്കം - AL Jasari
മൊഹാലി റോളിങ്ങ് ട്രോഫി ആറാം സീസണിന് തുടക്കം

മൊഹാലി റോളിങ്ങ് ട്രോഫി ആറാം സീസണിന് തുടക്കം


കിൽത്താൻ: മൊഹാലി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആറാമത് മൊഹാലി റോളിങ്ങ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കം കുറിച്ചു. ഏപ്രിൽ 1 മുതൽ ആരംഭിച്ച ടൂർണമെന്റ്‌ കിൽത്താൻ  വില്ലേജ് ദ്വീപ് പഞ്ചായത്ത് ചെയർപേഴ്സൺ എം.കെ. അബ്ദുൽ ഷുക്കൂർ  ഉൽഘാടനം ചെയ്തു. കിൽ ത്താൻ ദ്വീപിനകത്തും പുറത്തുമുള്ള ക്ലബുകൾ ഉള്‍പ്പെടെ പത്തോളം ടീമുകള്‍ ആണ് ഇത്തവണത്തെ മത്സരത്തിനെത്തിയത്.  
ആദ്യമായാണ് മൊഹാലി റോളിങ്ങ് ട്രോഫിക്ക് പുറത്തുനിന്നുള്ള ടീമുകൾ മത്സരിക്കുന്നതിനായി എത്തുന്നത്. അഹ്മദ് സുഫിയാനുസൗരിയാണ് മൊഹാലി റോളിങ്ങ് ട്രോഫി ആറാം സീസണിന്റെ ചെയർമാൻ. ഉദ്ഘാടന വേദിയിൽ മുൻകാല മൊഹാലി ക്രിക്കറ്റ് താരങ്ങളെ ആദരിച്ചു. ടൂർണമെന്റിന്റെ ആദ്യദിന മത്സരങ്ങൾ ഏപ്രിൽ 1ന് രാവിലെ 8 മണിക്ക് കിൽത്താൻ വടക്ക് ഗ്രൗണ്ടിൽ ആരംഭിച്ചു. കറട്ടി ബോയിസും ഐലൻഡ് ബോയിസും (A) ഏറ്റുമുട്ടിയ ആദ്യമത്സരത്തിൽ ഐലൻഡ് ബോയിസ് പതിനാല് റൺസിന് വിജയിച്ചു.

Post Bottom Ad

വാര്‍ത്തകള്‍ തത്സമയം വായിക്കാന്‍ അല്‍ ജസരി ആപ്പ് ഡൌണ്‍ലോഡ് ചെയ്യുക

Whatsapp വഴി വാര്‍ത്തകള്‍ അയക്കാന്‍ ബന്ധപ്പെടുക- 8893347504