ആർമി റിക്രൂട്ട്മെന്റ് മെയ്10 മുതൽ

വടക്കൻ ജില്ലകളിലുള്ള യുവാക്കൾക്കായി നടത്തുന്ന കോഴിക്കോട് കരസേനാ ഓപ്പൺ റിക്രൂട്ട്‌മെന്റ് റാലി  മെയ് 10 മുതൽ 20 വരെ മാനന്തവാടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽവെച്ച് നടക്കും.

ലക്ഷദ്വീപ്, മാഹി എന്നീ കേന്ദ്രഭരണപ്രദേശങ്ങളിലേയും കാസർകോട്, കണ്ണൂർ,കോഴിക്കോട്, വയനാട്, മലപ്പുറം,പാലക്കാട്,തൃശൂർ എന്നീ ജില്ലകളിലെ 1995 ഒക്ടോബർ 1 നും 2001 ഏപ്രിൽ 1 നും ഇടയിൽ ജനിച്ച
യുവാക്കൾക്ക് റാലിയിൽ പങ്കെടുക്കാം. സോൾജിയർ ജനറൽ ഡ്യൂട്ടി, സോൾജിയർ ക്ലാർക്ക് / സ്‌റ്റോർകീപ്പർ, സോൾജിയർ ടെക്‌നിക്കൽ, സോൾജിയർ ടെക്നിക്കൽ (എൻഎ), സോൾജിയർ ട്രേഡ്സ്മെൻ എന്നി തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്.
കായിക പരീക്ഷ, വൈദ്യപരിശോധന,എഴുത്തുപരീക്ഷ എന്നി മൂന്നു ഘട്ടങ്ങളാണ് നടക്കുക. രാജ്യസേവനം ചെയ്യാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് ഏപ്രിൽ 24 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. www.joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി രജിസ്‌ട്രേഷൻ ചെയ്യാവുന്നതാണ്.
Labels: ,
[facebook][disqus]

Author Name

Powered by Blogger.