എ ടി എം പ്രവര്‍ത്തനരഹിതമായി രണ്ടാഴ്‌ച പിന്നിടുന്നു

കിൽത്താൻ: കിൽത്താൻ ദ്വീപിലെ ഏക എ ടി എം കൗണ്ടർ പ്രവര്‍ത്തനരഹിതമായി രണ്ടാഴ്‌ച പിന്നിടുന്നു.  കഴിഞ്ഞ രണ്ടാഴ്‌ചയായി സിൻഡിക്കറ്റ് ബാങ്ക് എ.ടി.എമ്മില്‍ നിന്നു പണം പിൻവലിക്കാൻ‍ കഴിയാത്തതിനെ തുടർന്ന് നാട്ടുകാർ പ്രതിസന്ധിയിലായി. എ ടി എം അടച്ചു പൂട്ടിയതുകാരണം എ.ടി.എമ്മിൽ എത്തുന്നവർ നിരാശരായി മടങ്ങുന്നു. നിലവിൽ ഇടപാടുകാർ ബാങ്കിൽ എത്തിയാണ് പണം പിൻവലിക്കുന്നത്. ചെറിയ തുകകൾ പിൻവലിക്കുന്നവരാണ് ദുരിതത്തിലായിരിക്കുന്നത്. ചെറിയ തുകക്കുവേണ്ടി ബാങ്കിൽ എത്തി ടോക്കൺ എടുത്ത് കാത്തിരിക്കേണ്ട അവസ്ഥയാണ്. പണം കിട്ടാതായതോടെ കിൽത്താനിലെ സിൻഡിക്കറ്റ് ബാങ്ക് ശാഖയുമായി ബന്ധപ്പെട്ടപ്പോള്‍ മെഷീന്‍ കേടാണെന്നാണ്  ജീവനക്കാര്‍ നല്‍കിയ മറുപടി.  അടിയന്തരമായി അധികൃതർ ഇടപെട്ട് എ.ടി.എം കൗണ്ടറുകളുടെ പ്രവർത്തനം സജ്ജമാക്കണമെന്ന ആവശ്യം ശക്തമാണ്.
Labels:
[facebook][disqus]

Author Name

Powered by Blogger.