ലക്ഷദ്വീപ് ദിനാശംസകൾ - AL Jasari
ലക്ഷദ്വീപ് ദിനാശംസകൾ

ലക്ഷദ്വീപ് ദിനാശംസകൾ

1956 നവംബര്‍ 1ന് കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന് ഇന്നേക്ക് 61 വർഷം പൂർത്തിയാക്കുന്നു. 1947 ആഗസ്റ്റ് 15ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചെങ്കിലും ലക്ഷദ്വീപിൽ പഴയ ആമീന്‍ കാരാണി ഭരണം തന്നെയായിരുന്നു പിന്നീടും  തുടര്‍ന്നത്. ആദ്യം മദ്രാസ് സ്റ്റേറ്റിന്റെ കീഴിലായിരുന്ന ദ്വീപുകള്‍ പിന്നോക്ക സമുദായക്കാരായി പരിഗണിച്ചെങ്കിലും അതിന്റെ ഒരു ആനുകൂല്യവും ദ്വീപുകാ൪ക്ക്  ലഭിച്ചിരുന്നില്ല. മദ്രാസ്സ് അസംബ്ലിയിലേക്ക് ചേവായൂര്‍ മണ്ഡലത്തിന്റെ ഭാഗമായ ദ്വീപില്‍ നിന്ന് അപ്പു എന്ന വ്യക്തിയെ തിരെഞ്ഞെടുത്തെങ്കിലും മാറ്റമൊന്നും ഉണ്ടായില്ല. ദ്വീപിനെ പ്രതിനിധീകരിച്ച് ശ്രീ.കെ.നല്ലകോയാ തങ്ങള്‍ 1957 ല്‍ പാര്‍ലമന്റില്‍ എത്തിയ ശേഷമാണ് ദ്വീപിന്റെ അവസ്ഥയ്ക്ക് മാറ്റം വന്ന് തുടങ്ങിയത്. 1952ല്‍ ശ്രീ.പി.ഐ.പൂക്കോയാ അടക്കമുള്ളവരുടെ കൂട്ടാഴ്മയില്‍ പിറവിയെടുത്ത 'ജമാഅത്തേ ജസീറ' എന്ന സംഘടനയിലൂടെയാണ് ദ്വീപുകാരുടെ പ്രശ്നം ആദ്യം കേന്ദ്രത്തിലെത്തുന്നത്. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന് ദ്വീപിന്റെ ഉന്നമനത്തിന് ഉതകുന്ന പല പദ്ധതികളും ഈ സംഘട സമര്‍പ്പിക്കുകയുണ്ടായി. അതിന്റെ ശ്രമഫലമായി 1956 നവംബര്‍ 1 ന് കേന്ദ്രസര്‍ക്കാര്‍ ലക്ഷദ്വീപ് ഭരണം നേരിട്ട് ഏറ്റെടുക്കുകയും ഇന്ത്യന്‍ ഭരണ ഘടനയുടെ 239ാം വകുപ്പ് പ്രകാരം ഇന്ത്യന്‍ പ്രസിഡന്റ് പ്രതിനിധിയായി ശ്രീ.യു.ആര്‍.പണിക്കറെ അഡ്മിനിസ്ട്രേറ്ററായ് നിയമിക്കുകയും ചെയ്തു.

ഏവർക്കും അൽ ജസരിയുടെ ലക്ഷദ്വീപ് ദിനാശംസകൾ

Post Bottom Ad

വാര്‍ത്തകള്‍ തത്സമയം വായിക്കാന്‍ അല്‍ ജസരി ആപ്പ് ഡൌണ്‍ലോഡ് ചെയ്യുക

Whatsapp വഴി വാര്‍ത്തകള്‍ അയക്കാന്‍ ബന്ധപ്പെടുക- 8893347504