ചക്രാതയില്‍ 4 നാൾ


കിങ് ഓഫ് ഹിൽസ്. സ്വപ്‌നം കാണാൻ തുടങ്ങി ദിവസങ്ങളായി.രാത്രി 2:30 ന് ഗോഞ്ജി വാട്സാപ്പിലൂടെ - 'പോയാലോ '? - ഒറ്റ ചോദ്യം. ദുംഗക്ക് ശേഷം മനസ്സിൽ തീരുമാനിച്ച അതെ ചോദ്യം.പിറ്റേന്ന് രാത്രി 2 മണിക്ക് ഡെഹ്റാഡൂണിലെ സെലാക്യുവിൽ നിന്ന് പ്രിയ സുഹൃത്തുക്കളുമൊത്ത് (ദാസ്, ജിൻ, ഗോഞ്ജി, അസ് ലം, ഉനൈസ് ) മൂന്ന് ബൈക്കുകളിലായി ചെറിയൊരു യാത്ര പുറപ്പെട്ടു. വഴിയിൽ ലോറികൾ നിർത്തിയിട്ട ചായക്കടയിൽ ഇരുന്ന് ചായ കുടിച്ചു. സോഷ്യൽ മീടിയ ഹാക്കിംഗ് ആണ് ചർച്ച.നല്ലതാ- പ്രത്യേകിച്ചും ഇന്ത്യയിൽ.
ചക്രാതയിലെത്താൻ ഇവിടുന്ന് രണ്ടു മൂന്നു വഴികളുണ്ട്.ഏകദേശം 98 കിലോമീറ്ററോളം ദൂരമുളള വനത്തിലൂടെയാണ് യാത്ര. ബ്രിട്ടീഷ് കാലത്ത് സ്ഥാപിച്ച ഒരു തൂക്കുപാലത്തിന് മുകളിൽ രാത്രി മൂന്ന് മണിയോളമായപ്പോഴേക്കും എത്തി. താഴെ യമുനയുടെ കനത്ത ഒഴുക്ക്. മൺസൂൺ ആയതിനാൽ മലമുകളിലെ മഴവെളളവും വസായം ആരംഭിക്കാനുളള ശ്രമത്തിലാണ്.
പുലര്‍ച്ചെ സൂര്യോദയത്തോടൊപ്പം 6900 അടി ഉയരമുളള മലമുകളിൽ വലിഞ്ഞു കേറാനുളള ശ്രമത്തിലാണ്. നൈസ് വേഗംതന്നെ അവിടെ എത്തി.നടക്കാൻ പാകത്തിൽ ഒരു വഴി പോലും ഇല്ലാത്ത കൂർത്ത മുനകളുളള പാറപ്പുറത്തുകൂടി വളരെ സൂക്ഷിച്ച് നടന്നു. മഴയായതിനാൽ കാൽ വഴുതുന്നുണ്ട്. ഒന്ന് തെന്നിയാൽ..!!നേരിട്ട് താഴോട്ടോ മോചെളിയും വഹിച്ച് ദൃതിയിൽ കുതിക്കുന്നു. നദിയുടെ ഒഴുക്ക് തിരിച്ചുവിട്ട് ഏതോ വൻകിട കമ്പനികൾ വ്യളിലോട്ടോ പോയിക്കൊണ്ടേ ഇരിക്കാം. എങ്ങനെയോ അളളിപ്പിടിച്ച് മുകളിലെത്തി. ശക്തിയിൽ കാറ്റ് വീശുന്നുണ്ട്. താഴേക്ക് നോക്കിയപ്പോൾ കോടമഞ്ഞിെൻറയും മേഘങ്ങൾക്കിടയിലൂടെയും കാണുന്ന കാഴ്ച ഭീകരം തന്നെയാണ്. ചുറ്റും മേഘങ്ങൾക്കിടയിലൂടെ തലപ്പൊക്കി നിൽക്കുന്ന മലനിരകൾ. കാഴ്ച വിവരിക്കാൻ കഴിയാത്ത ഒന്നാണ്.! സുപ്രൻ പൊട്ടി വിടർന്നു. ഗോഞ്ജിയും നൈസും മലയുടെ ഒരറ്റത്താണ്. പെട്ടെന്ന് നൈസ് ഇരുന്നിടത്തുനിന്ന് എണീറ്റ് വേഗത്തിൽ വന്നു.സംഭവം എന്താന്നു വെച്ചാൽ, കാലിൽ അട്ടകടിച്ചു തൂങ്ങിയിരിക്കുകയാണ്....
പതിയെ അവയെ വലിച്ചെടുത്തു. അപ്പൊഴാണ് ശ്രദ്ധിച്ചത്, ശൂസിെൻറ ഉളളിൽ ചെറിയൊരു വേദന. അഴിച്ച് നോക്കിയ പ്പൊ 3,4 എണ്ണം കടിച്ച് തൂങ്ങി കിടക്കുന്നു. ശൂസ്‌ അഴിച്ചുമാറ്റി അട്ടയെ നീക്കി.ദാസ്, ഗോഞ്ജി, ജിൻ ഓരോരുത്തരും അപ്പൊഴാണ് കാര്യം കാണുന്നത്. ഒന്നോ രണ്ടോ ഒക്കെ ആയി എല്ലാവരെയും സ്നേഹിച്ചിട്ടുണ്ട്. പതിയെ അവയെ ചൂടാക്കി നീക്കം ചെയ്തു. അട്ടകാരണം കൂടുതൽ അവിടെ ഇരിക്കാൻ കഴിഞ്ഞില്ല. പതിയെ തിരിച്ചു നടന്നു. ഒരു സംശയത്തിന് ശൂസ് അഴിച്ച് നോക്കിയപ്പൊ എങ്ങനെയൊക്കെയോ സഖാവ് വീണ്ടും കേറിക്കൂടിയിട്ടുണ്ട്. ദാസിെൻറ സംശയം അട്ട മോളിലെവിടെയെങ്കിലും ചെന്നെത്തിയിട്ടുണ്ടോ എന്തൊ,, എന്നാണ്.അതോടെ പലർക്കും സംശയം കൂടി.എന്തായാലും അവസാനം മുഴുൻ ഡ്രസ്സും അഴിച്ച് നോക്കേണ്ടി വരികയും പലർക്കും പലസ്ഥലങ്ങളിൽ നിന്നുംകണ്ടെത്താൻ കഴിയുകയും ചെയ്തു.
എല്ലാം കഴിഞ്ഞ് വീണ്ടും യാത്ര ആരംഭിച്ചു.തിരികെ വാഹനങ്ങളൊന്നുമില്ലാത്ത വഴി.പ്രഭാത കിളികളുടെ ശബ്ദം മാത്രം. ഒറ്റവരിപ്പാതയ്ക്കു ചുറ്റും അഗാതമായ ഗർത്തങ്ങൾ. കോടമഞ്ഞാൽ പുതച്ച് കിടക്കുന്ന മലനിരകൾ.ശക്തിയിൽ വീശുന്ന കാറ്റ് അവയുടെ ഗതിയെ മാറ്റി മാറ്റി വിടുന്നു. കാർ മേഘങ്ങൾക്കിടയിൽ നിന്ന് നനുത്ത തുളളികൾ. മേഘവും കോടമഞ്ഞും വഴിയിൽ ഇടകലർന്നു നിൽക്കുന്നതിനാൽ ദൂരേക്ക് കാണാൻ കഴിയുന്നില്ല. ബൈക്കിെൻറ പിൻസീറ്റിൽ ഇരുന്ന് അറിയാതെ ചിരിച്ചോണ്ടിരിക്കുകയാണ്. മനസ്സിെൻറ എല്ലാ വികാരങ്ങളെയും കീഴടക്കാൻ ഈ (ചക്രവർത്തിക്ക് അല്ലെങ്കിൽ വേണ്ട ചക്രവർത്തിനിക്ക്, അതും വേണ്ട ) മലനിരകൾക്ക് നിശ്പ്രയാസം. ബൈക്കിലാണ് യാത്രയെങ്കിലും കുറെ നേരമായി ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ട്. വെറുതെ ഒന്ന് ഉനൈസിെൻറ മുഖത്തേക്ക് നോക്കിയപ്പൊഴാണ് ആത്മ സംസാരത്തിൽ മുഴുകിയ ചിരി- നൈസാ.
ചക്രാതയിൽ എത്തുന്നതിന് മുമ്പ് തന്നെ അതിസുന്ദരമായ ഗ്രാമങ്ങൾ കാണാം.ഓരോ വളവ് തിരിയുമ്പോഴും ഓരോ കാഴ്ചകൾ. കാർമേഘങ്ങൾക്കിടയിലും കോടമഞ്ഞിലും മൂടപ്പെട്ട മലനിരകൾ. അസ് ലം ഗോകുൽ ബൈക്ക് ഒതുക്കി. ഇരുവരെയും കാണുന്നില്ല. ചുറ്റും ഒന്നും വ്യക്തമല്ലാത്തതിനാൽ കൂവിനോക്കി.ദൂരെനിന്ന് പ്രതിധ്വനിക്ക് പിറകെ ഗോകുൽ വിളിച്ചു.ചെമ്മരിയാട്ടിൻ കൂട്ടങ്ങളും പശുക്കളും മേഞ്ഞ് നടക്കുന്ന മലഞ്ചെരുവിലൂടെ നടന്ന് കുത്തനെയുളള മലമുകളിലെത്തി. താഴേക്ക് നോക്കിയാൽ ഒന്നും വ്യക്തമല്ലെങ്കിലും ശക്തിയിൽ വീശുന്ന കാറ്റ് മേഘങ്ങളെയും കോടമഞ്ഞിനെയും വഹിച്ച് മലമുകളിൽ നിന്ന് മലമുകളിലേക്ക് പോവുന്നു
ദൂരെ നിന്ന് കൂവിവിളിച്ചുകൊണ്ട് ദാസും ജിനും എത്തി.ദാസ് വാചാലനാണ്.ജിൻ പല തവണയായി ഇവിടെ വന്നിട്ടുണ്ടെങ്കിലും ഇത്രക്ക് നല്ലകാഴ്ച ആധ്യമായിട്ടാണെന്നും ഓരോ സീസണിലും ഓരോ കാഴ്ചയാണെന്നും പറഞ്ഞു. ഗോഞ്ജി എെൻറ കാമുകീ - ഞാൻ നിന്നെ സ്നേഹിച്ചോട്ടെ എന്നും, അസ് ലം കഞ്ഞികുടി മുട്ടുമെന്നറിഞ്ഞിട്ടും എെൻറ ആധ്യപ്രണയം നീയാണെന്നും പറഞ്ഞ് മെലഞ്ചെരുവുകളിൽ പോയിരുന്നു. നൈസ് ഇപ്പൊഴും എപ്പൊഴും നൈസാണ്. എല്ലാവരും അവരവരുടെ തീരാത്ത വികാരങ്ങൾ പങ്കുവെച്ച് തിരിച്ചു നടന്നു. ചുറ്റും അഗാതമായ താഴ്ചകളും ഗർത്തങ്ങളുമാണെങ്കിലും ആരെയും മോഹിപ്പിക്കുന്ന കാഴ്ച.ദൂരെ മലമുകളിൽ ആടുമാടുകൾ കുളത്തിൽ നിന്ന് വെളളം കുടിക്കുന്നതും മേയുന്നതും ഒക്കെ കാണാം. കുതിരകളും കോവർകഴുതകളും മറ്റൊരു വിഭാഗം.
ഉച്ചയോടെ ചക്രാതയിലെ ചെറിയ അങ്ങാടിയിൽ എത്തി, താമസം ശെരിയാക്കി. വിരലിൽ എണ്ണാവുന്ന കടകളും ഹോട്ടലുകളും മാത്രമേയുളളൂ. മിലിട്ടറി ബേസ്ക്യാമ്പ് ഒരറ്റത്തായി സ്ഥിതി ചെയ്യുന്നു. താമസിക്കാൻ പാകമുളള സ്ഥലങ്ങളിൽ ചെറിയ വീടുക്കളും കാണാം.വൈകുന്നേരമായപ്പോൾ ഗ്രാമങ്ങളിലൂടെ നടക്കാനിറങ്ങി. വളരെ പഴക്കംചെന്ന കുറെ കെട്ടിടങ്ങളും കൊച്ചു വീടുകളും, അവ പ്രത്യേക രീതിയിലാണ് നിർമിച്ചിരിക്കുന്നത്. തണുപ്പിൽ നിന്ന് രക്ഷനേടാനായി പുറം ഷീറ്റുകൾ കൊണ്ട് മറച്ചിട്ടുണ്ട്. 1940 കളിൽ സ്ഥാപിച്ച ന്യായാലയം, അടുത്ത് തന്നെ പോലീസ് സ്റ്റേഷൻ.എല്ലാ സ്ഥലങ്ങളിലും വേസ്റ്റ് ബാസ്ക്കറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. മനുഷ്യരും കച്ചവടവും കുറവായതിനാൽ പ്രകൃതി അതിെൻറ മനോഹാരിതയിൽ തന്നെ നില നിൽക്കുന്നു.
ചക്രാതയിലെ അസ്ഥമന സൂര്യനെകുറിച്ച് പ്രത്യേകം പറയണ്ട കാഴ്ച തന്നെയാണ്. മേഘങ്ങൾക്കും കോടമഞ്ഞിനുമിടയിലൂടെ പലവർണങ്ങളിൽ തങ്ങിനിൽക്കുന്ന കിരണങ്ങൾ - പങ്കജ് ജി ഗസലുകൾ പോലെയായിരുന്നു. കാറ്റ് വഹിച്ചുകൊണ്ടുപോവുന്ന മേഘങ്ങളും കോടമഞ്ഞും വർണങ്ങൾ മാറി മാറി അണിയുന്നു. ഏകദേശം ചക്രാതയിലെ അങ്ങാടിയിൽ നിന്ന് 20k.m മാറി 6900 അടി ഉയരമുളള മലമുകളിൽ നിന്ന് കൃത്യമായി ഈ കാഴ്ച കാണാം.


                                     - ശംവീൽ

Post a Comment

[facebook][disqus]

Author Name

Powered by Blogger.