ലക്ഷദ്വീപും പത്രമാധ്യമങ്ങളും


സഹനവും സാഹസികവും നിറഞ്ഞ ഒരു പ്രവര്‍ത്തന മേഘലയാണ്‌ പത്രപ്രവര്‍ത്തന രംഗം. ലക്ഷദ്വീപിന്‍റെ ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടലും ജനസംഖ്യാ നിരക്കും കണക്കിലെടുത്ത് ദ്വീപില്‍ ഒരു പത്രം നടത്തികൊണ്ട് പോവുക എന്നത് ഏറെ വിഷമകരമായ ഒരു ദൗത്യമാണ്. ദ്വീപിലെ അച്ചടി സൗകര്യത്തിന്‍റെ കുറവും വിതരണത്തിനുള്ള ബുദ്ധിമുട്ടുമാണ്‌ ഇതിന് പ്രധാനകാരണമാകുന്നത്. എന്നിരുന്നാല്‍ പോലും പലരും പത്രപ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കുകയും ദ്വീപില്‍ പത്രങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതില്‍ മിക്കതും അതികം വൈകാതെ നിലച്ചുപോകാറാണ്‌ പതിവ്. ആഴ്ച്ച പതിപ്പോ മാസികാരൂപത്തിലോ ആണ് ദ്വീപില്‍ സാധാരണ പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. ഇങ്ങനെ ദ്വീപില്‍ നിന്ന്‍ പുറത്തിറങ്ങിയ പത്രങ്ങളും അവയുടെ പത്രാധിപരേയും പരിചയപ്പെടാം

(ഇവയില്‍ പലതും ഇന്ന്‍ നിലച്ചിരിക്കുന്നു)

പത്രം പത്രാധിപര്‍
ദ്വീപപ്രഭ (1968)- യു.സി.കെ.തങ്ങള്‍
ദ്വീപ്‌ ശബ്ദം  - ലിയാക്കത്തി
പവിഴ ദ്വീപ്‌ - അമീര്‍ കവരത്തി
ലക്ഷദ്വീപ് ഡയറി (1999)- ഇസ്മത്ത് ഹുസൈന്‍ , സിറാജ്.പി.കെ 
ദ്വീപ്‌ - ഡോ. എം.കെ.സൈദ്‌ മുഹമ്മദ്‌ 
അല്‍ ഖലം - അബ്ദുള്ളകോയാ മുസ്ലിയാര്‍ , ഫഖീര്‍ ബായി 
ലക്ഷദ്വീപ് ടൈംസ് - ഗവര്‍മെന്റ് , എഡിറ്റര്‍ - കെ.പി.മുഹ്സിന്‍ 
അല്‍ ജസീറാ - പാത്തുമ്മാബി അഗത്തി
തിരമാല ചമയം ഹാജഹുസ്സൈന്‍
നവോത്ഥാനം- സിറാജ്.പി.കെ                                         
യുവദ്വീപ് - ചെറിയകോയാ 
യുവശബ്ദം (2003)- എം.കെ.കോയാ
സ്ടുടെന്റ്സ് തോട്ട്സ്  ചെറിയകോയാ 
ദ്വീപ്‌ നാദം (2004)- പണ്ടാരിപുര മുഹ്സിന്‍ 
ദ്വീപ്‌ ടൈംസ്- അമീര്‍ പുതിയത്താനോട
മിസ്‌റാവ് (2016)- യാസര്‍ അറഫാത്ത്


Post a Comment

[facebook][disqus]

Author Name

Powered by Blogger.