A flash back to 2016 - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

A flash back to 2016
ലക്ഷദ്വീപിന്റെ ചരിത്ര താളുകളിൽ സൂക്ഷിക്കേണ്ട പോയ വർഷം 2016 ലെ പ്രധാന സംഭവവികാസങ്ങളിലേക്ക് ഒരു തിരിഞ്ഞു നോട്ടം.
🔘2016 ജനുവരി 10-ജലവിമാനം ലക്ഷദ്വീപിൽ ആദ്യ പരീക്ഷണ പറക്കല്‍ നടത്തി.
🔘2016 ജനുവരി 11- വിദ്യാഭ്യാസ വകുപ്പ് മിനിക്കോയ് സ്കൂളിലെ മലയാളം മീഡിയം നിർത്തലാക്കി.
🔘2016 ജനുവരി 20 - രണ്ടാമത് ലക്ഷദ്വീപ് ഫിഷ് ഫെസ്റ്റിവല്‍ കടമത്തിൽ സംഘടിപ്പിച്ചു.
🔘2016 ഫെബ്രുവരി 6 - കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ.രാജ്നാഥ് സിങ്ങ് ലക്ഷദ്വീപ് സന്ദർശിച്ചു.
🔘2016 ഫെബ്രുവരി 10- ലക്ഷദ്വീപിന്‍റെ ഒമ്പതാമത്തെ അഡ്മിനിസ്ട്രേറ്റര്‍ (1977-1978) എസ്‌.ഡി ലക്കര്‍  അന്തരിച്ചു.
🔘2016 ഫെബ്രുവരി 11- ലക്ഷദ്വീപിൻറെ ഏറ്റവും വലിയ ചരക്ക് കപ്പലുകളിൽ ഒന്നായ സാഗര യുവരാജ് ലക്ഷദ്വീപ് കപ്പല്‍ വ്യൂഹത്തില്‍ ചേരുന്നു.
🔘2016 ഫെബ്രുവരി 17- എട്ടാമത് പ്രൈസ്മണി കായിക മത്സരങ്ങള്‍ക്ക് ചെത്ലാത്, കിൽത്താൻ ദ്വീപുകളിൽ തുടക്കം കുറിച്ചു.
🔘2016 ഫെബ്രുവരി 20- സബീർ, സഹീർ എന്നീ പോലീസുകാർ ചേർന്ന് രചിച്ച "പോലീസ്- പൊതു ജനങ്ങളും സാമൂഹ്യ നീതിയും" എന്ന പുസ്തകം പ്രകാശനം ചെയ്തു.
🔘2016 മാർച്ച് 3-  ലക്ഷദ്വീപ് ഡെവലപ്‌മെന്റ് കോർപ്പറേഷനും കൃഷി - മത്‌സ്യ വ്യവസായ വകുപ്പും സംയുക്തമായി ബയർ - സെല്ലർ മീറ്റ് കൊച്ചിയിൽ സംഘടിപ്പിച്ചു.
🔘2016 മാർച്ച് 11- ബിത്ര ജുമാമസ്ജിദ് പുനര്‍മിമ്മാണത്തിന് പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ തറക്കലിട്ടു.
🔘2016 മാർച്ച് 11- കടമത്ത് താജുല്‍ ഉലമാ സുന്നീ സെന്റിന്റെ ശിലാസ്ഥാപനം മര്‍ക്കസ് ജനറല്‍ മാനേജര്‍ സി.മുഹമ്മദ് ഫൈസി നിര്‍വ്വഹിച്ചു.
🔘2016 മാർച്ച് 19 - ലക്ഷദ്വീപിലെ ആദ്യ ഹിന്ദി പി‌.എച്ച്‌.ഡി.ക്കാരനായി ഷെര്‍ഷാദ് ഖാന്‍ കൽപ്പേനി.
🔘2016 ഏപ്രിൽ 1- മിനിക്കോയി  ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ.ഇബ്രാഹിം നൂഗെ രാജിവെച്ചു.
🔘2016 ഏപ്രിൽ 8 - 33 ആമത് ദ്വീപ് തല സുബ്രദോ മുഖര്‍ജി ഫുഡ്ബോള്‍ സെലക്ഷന്‍ മത്സരങ്ങള്‍ക്ക് കൽപേനിയിൽ തുടക്കം കുറിച്ചു.
🔘2016 ഏപ്രിൽ 17- ജില്ലാ പഞ്ചായത്ത് അവിശ്വാസം പാസ്സായി- ഭരണം എന്‍.സി.പിക്ക്.
🔘2016 ഏപ്രിൽ 27- ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിക്ക് ലക്ഷദ്വീപ് സർക്കാരും യുണൈറ്റഡ് ഇൻഡ്യ ഇൻഷുറൻസും ഒപ്പുവെച്ചു.
🔘2016 മെയ് 16- കടമം സ്വദേശി ഷമീന ബീഗത്തിന് കാർഷിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ്.
🔘2016 ജൂൺ 6- ഹംസുശാ അഗത്തിയുടെ  "ലക്ഷങ്ങളില്ലാത്ത ലക്ഷദ്വീപുകള്‍" എന്ന പുസ്തകം പുറത്തിറങ്ങി.
🔘2016 ജൂൺ 23- വില്ലിങ്ങ് ട്ടൺ ഏൈലൻ്റ്  കപ്പലിറങ്ങുന്നിടത്ത് നിന്നും KSRTC ബസ് സര്‍വീസുകൾ ആരംഭിച്ചു.
🔘2016 ജൂലായ് 15- ടിപ്പുസുല്‍ത്താൻ കപ്പലിലെ മുന്‍ വനിത റേഡിയോ ഓഫീസർ ക്യാപ്റ്റന്‍ രാധിക മേനോന് അന്തരാഷ്ട്ര മാരിടൈം അവാര്‍ഡ്.
🔘2016 ജൂലായ് 20- ദ്വീപുകാരായ ആദ്യ അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് എന്ന ബഹുമതി ശ്രീ കെ.സലീം,  ശ്രീ ഹുസൈന്‍ അലി, ശ്രീ എ.കെ.മുഹമ്മദ് റഫീഖ് എന്നിവർക്ക്.
🔘2016 ജൂലായ് 26- ലക്ഷദ്വീപിന്റെ 33 ആം അഡ്മിനിസ്ട്രേറ്ററായി ശ്രീ.വിക്രം ദേവ് ദത്ത് IASന് താൽകാലിക നിയമനം. 
🔘2016 ആഗസ്റ്റ് 1- ദ്വീപിലെ  മാധ്യമ രംഗത്തേക്ക് പുതിയ പത്രമായ് 'മിസ്റാവ്' പ്രസിദ്ധീകരണം ആരംഭിച്ചു .
🔘2016 ആഗസ്റ്റ് 11- ലക്ഷദ്വീപില്‍ 2017 ജനുവരി 1 മുതൽ ഇങ്കാസെന്‍റ് - ഫ്ലൂറസന്‍റ് വിളക്കുകള്‍ക്ക് സമ്പൂര്‍ണ നിരോധന ഏർപ്പെറ്റുത്താനുള്ള ഉത്തരവിറക്കി.
🔘2016 ആഗസ്റ്റ് 17- ലക്ഷദ്വീപിന്‍റെ 34 ആമത് അഡ്മിനിസ്ട്രേറ്ററായി മുതിര്‍ന്ന ബി‌ജെ‌പി നേതാവ് ഫാറൂഖ് ഖാനെ നിയമിച്ചു.
🔘2016 ആഗസ്റ്റ് 19- ചെത്ത്ലാത്ത് ദ്വീപിൽ ഇമാദുൽ ഇസ്ലാം മദ്രസയിൽ പ്ലസ് ഒണ്‍ ക്ലാസ്സ് ആരംഭിച്ചു.
🔘2016 ആഗസ്റ്റ് 19- വില്ലേജ് ദ്വീപ് പഞ്ചായത്ത് ചീഫ് കൗണ്‍സിലറായി എ.കുഞ്ഞിക്കോയ തങ്ങള്‍ അധികാരമേറ്റു.
🔘2016 ആഗസ്റ്റ് 24- മിനിക്കോയി ജില്ലാ പഞ്ചായത്ത് ഉപ തെരെഞ്ഞെപ്പില്‍ കോണ്‍ഗ്രസ്സിന് വിജയം.
🔘2016 സെപ്റ്റംബർ 5- 2015-16 വ൪ഷത്തെ ദേശീയ അധ്യാപക അവാർഡ് അഗത്തി സ്വദേശി ശ്രീ.യു.ബഷീറും കവരത്തി സ്വദേശി ശ്രീ.കുഞ്ഞിക്കോയയും ഏറ്റു വാങ്ങി.
🔘2016 സെപ്തംബർ 20- കണ്ണൂർ അഴിക്കൽ തുറമുഖത്ത് ലക്ഷദ്വീപ് മാര്‍ക്കറ്റിങ് ഫെഡറേഷൻ ഓഫിസ് പ്രവർത്തനം ആരംഭിക്കാൻ തീരുമാനം.
🔘2016 ഒക്ടോബർ 22- 26മത് ലക്ഷദ്വീപ് സ്കൂള്‍ കായിക മേളക്ക് അഗത്തിയിൽ തുടക്കം കുറിച്ചു.
🔘2016 നവംബർ 1-ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘത്തിന്റെ ഏഴാം വാര്‍ഷികം പരിപാടി കിൽത്താനിൽ സംഘടിപ്പിച്ചു.
🔘2016 നവംബർ 1- 2016ലെ ലക്ഷദ്വീപ് സാഹിത്യ പ്രവർത്തക സംഘം പുരസ്കാരം "ലക്ഷദ്വീപിലെ നാടന്‍ കളികളും ആചാരങ്ങളും" എന്ന  ക്ര്യതിയുടെ രചയിതാവ് ചമയം ഹാജാ ഹുസൈന്.
🔘2016 നവംബർ 10- ഗാന്ധിഗ്രാം യൂണിവേഴ്സിറ്റിയുടെ എം.എസ്.ഇ ജിയോ ഇന്‍ഫോര്‍മാറ്റിക്സില്‍ (ഭൗമവിവര സാങ്കേതിക വിദ്യ) കിൽത്താൻ സ്വദേശി ടിപ്പുസുല്‍ത്താനു ഒന്നാം റാങ്ക്.
🔘2016 നവംബർ 15- നാലാമത് ശാസ്ത്രോല്‍സവത്തിന് ആന്ത്രോത്തിൽ തുടക്കം കുറിച്ചു.
🔘2016 നവംബർ 26- ആറാമത് ലക്ഷദ്വീപ് സ്കൂൾ കലോല്‍സവത്തിന് കടമത്തിൽ തുടക്കം കുറിച്ചു.

3 comments:

Post Bottom Ad