സയ്യിദു ശുഹദാ ഹംസത്തുൽ കർറാർ (റ.അ) വിന്റെ ചരിത്രം ആസ്പദമായുള്ള ഒരു ഖവാലി

ഓങ്കാര നാടിന്റെ അലങ്കാരിയോരെ ഹംസത്തിബ്നു അബ്ദുൽ മുത്തലിബോരെ..
 മാങ്കാവ് സെയ്യിദ് ശുഹദായ നൂറെ
ഹംസത്തിബ്നു അബ്ദുൽ മുത്തലിബോരെ..

1. മങ്കാവ് ദീനുൽ ഇസ്ലാമിയത്ത്
മക്കത്തുൽ മുകർമാം ദിക്കിന്നുദിത്ത്
ബാങ്കായ ഖുറൈശികൾക്ക് കാമ്പായ സ്വത്ത്
പോരിശാ അശ്റഫുൽ ഖൽഖായ മുത്ത്‌...

അലങ്കാര മുത്തിന്റെ അമ്മായ നൂറെ
ഹംസത്തിബ്നു അബ്ദുൽ മുത്തലിബോരെ..
മാങ്കാവ് സെയ്യിദ് ശുഹദായ നൂറെ
ഹംസത്തിബ്നു അബ്ദുൽ മുത്തലിബോരെ..   (ഓങ്കാര... )

2 ഇബ്നുൽ ഹിശാമായ അബൂജാ ഹിൽ ഒരു നാളയ്
ഇറൈ നൂർ തഖ്വായിൽ നമസ്കാര വേളയിൽ
കിബ്രുറ്റോൻ  വല്ലാതെ ഹാസിച്ച നാളയ്
കഥ കേട്ട് ഹംസത്ത് കോപിച്ച വേളയ്

അബൂജാഹിലെത്തേടി നടന്തുള്ള നൂറെ
ഹംസത്തിബ്നു അബ്ദുൽ മുത്തലിബോരെ
മാങ്കാവ് സെയ്യിദ് ശുഹദായ നൂറെ
ഹംസത്തിബ്നു അബ്ദുൽ മുത്തലിബോരെ...
 (ഒങ്കാര.......)
3. അബൂജാഹിലും തന്റെ കൂട്ടാളരൊത്ത്
അദാറുന്നദ് വത്ത് യോഗ സ്ഥലത്ത്,
ശിബ് ലായ ഹംസത്ത് ജഫ് ലോടടുത്ത്
ബില്ലാൽ ജഹൽ നെറ്റി ക്കടിത്തിട്ടുരത്ത്

നബിദീനിൽ ഞാനെന്ന് അറിവിത്ത നൂറെ
ഹംസത്തിബ്നു അബ്ദുൽ മുത്തലിബോരെ
മാങ്കാവ് സെയ്യിദ് ശുഹദായ നൂറെ
ഹംസത്തിബ്നു അബ്ദുൽ മുത്തലിബോരെ...
 (ഒങ്കാര.......)
4. ഉഹദെന്ന യുദ്ധക്കളത്തിൽ ഇറങ്ങി
വഹ്ദാനിയത്തിന്റെ യാത്രക്കാരുങ്ങി
മഹ്ളിയത്തിന്റെ പൊരുത്തങ്ങൾ വാങ്ങി
മതി വഹ്ശ് കയ്യാൽ ശഹാദത്ത് പൊങ്ങി..

മഹാ സയ്യിദുശ്ശൂഹദദ്നാനിയോരെ
ഹംസത്തിബ്നു അബ്ദുൽ മുത്തലിബോരെ

മാങ്കാവ് സെയ്യിദ് ശുഹദായ നൂറെ
ഹംസത്തിബ്നു അബ്ദുൽ മുത്തലിബോരെ......

 (ഒങ്കാര...)

Post a Comment

[facebook][disqus]

Author Name

Powered by Blogger.