അറക്കല്‍ ഭരണവും ലക്ഷദ്വീപും


ചിറക്കല്‍ ഭരണത്തിന് ശേഷം ലക്ഷദ്വീപില്‍ ഭരണം നടത്തിയ രാജകുടുംബമാണ് അറക്കല്‍ രാജകുടുംബം. ചിറക്കല്‍ ഭരണത്തിന്‍റെ കീഴിലായിരുന്നു ലക്ഷദ്വീപ്‌ സമൂഹം അറക്കല്‍ ഭരണതിനു കീഴില്‍ വന്നത് ബലപ്രയോഗത്തിലൂടെ ആയിരുന്നില്ല, സൌഹാര്‍ദപരമായിട്ടായിരുന്നു. അറക്കല്‍ ആദി സുല്‍ത്താന്‍ അലിയും കുടുംബവും നീണ്ട കാലത്തെ ഭരണം തന്നെ ലക്ഷദ്വീപില്‍ നടത്തിയിട്ടുണ്ട്‌. അറക്കല്‍ ഭരണം വന്നതൊടെ നാടുവാഴികളുടെ ഭരണ സമ്പ്രദായം മാറ്റി കര്യകാരുടെ ഭരണമാകി തീര്‍ത്തു. അമിനി, കടമം, കില്‍ത്താന്‍, ചെത്ലാത്ത്‌ എന്നീ നാലു ദ്വീപുകള്‍ കൂടി ഒരു കാര്യക്കാരനെ നിക്ഷയിച്ചു. കാര്യക്കാരന്‍ അമിനി ദ്വീപ്‌ തലസ്ഥാനമാക്കി ഭരണം തുടങ്ങി. അഗത്തി, കവരത്തി, ആന്ത്രോത്ത്, കല്‍പേനി എന്നി ദ്വീപുകളിലേക്ക് ഒരോ കര്യകാരനെ വീതം നിക്ഷയികുകയും ഭരണ കാര്യത്തില്‍ സഹായിക്കുവാന്‍ ജുറോന്‍ മാരെ ഒരോ ദ്വീപില്‍ നിന്നും നിക്ഷയികുകയും ചെയ്തു.
ജുറോന്‍ മാരെ നിക്ഷയിക്കുന്നത്‌ പണം തട്ടി എടുകാനുള്ള ഒരു പുതിയ മാര്‍ഗമായിരുന്നു. 40ക അറകല്‍ കൊട്ടാരത്തില്‍ കഴ്ച്ച വെകുന്ന കോയ മാര്‍ക്ക്‌ മത്രമെ ജുറോന്‍ സ്ഥാനം നല്‍കിയിരുന്നുള്ളു. പണത്തിനു പകരം നല്‍കുന്ന ഈ സ്ഥാനം തഞ്ചുരൂര്‍, പാറിട്ടോര്‍, മുത്തഞ്ചൊറോര്‍ എനീ മൂന്നു വിത്യസ്ത പേരുകളോടുകൂടിയായിരുന്നു അറിയപെട്ടിരുന്നത്‌. പ്രസ്തുത ജുരോന്‍ മാരുടെ സഹായത്തോടു കൂടി കണ്ണൂരില്‍ നിന്നു വരുന്ന കര്യകാര്‍ ഇവിടെ ഭരണം നടത്തി. സ്വെചാദിപതികളായ കര്യകാരുടെ മുമ്പില്‍ പാവം ദ്വീപുകാര്‍ അടിമകളെ പോലെ പെരുമാറണമായിരുന്നു. അവരുടെ മുമ്പില്‍ വന്നാല്‍ ദ്വീപുകാരന്‍റെ തലയിലോ ചുമലിലോ രണ്ടാം മുണ്ട് കാണാന്‍ പാടില്ല. അത് കക്ഷത്തില്‍ ചുരുട്ടി വെകണം. ഇല്ലെങ്കില്‍ അവനെ കുറ്റ കാരനായി കണ്ടു ശിക്ഷിക്കുമായിരുന്നു.കര്യകാരനു വേണ്ടി പ്രതേകം വിരിച്ച പടത്തിന്‍റെ അരികില്‍ ആരെങ്കിലും ഇരികുകയോ നില്‍കുകയോ ചെയ്താല്‍ പോലും അവനും കിട്ടും ശിക്ഷ. കുറ്റം ചെയ്തത്‌ ജന്മികളാണെങ്കില്‍ ഭൂസ്വത്തുകള്‍ പിഴയായി പിടിചെടുത്തിരുന്നു. അറകല്‍ കര്യകാര്‍ ഇങ്ങനെ പിഴയയി ഭൂമികള്‍ പിടിചെടുകാന്‍ പല കാരണങ്ങള്‍ ഉണ്ട്‌. ഇങ്ങനെ ഉള്ള കര്യകാരന്മാരെ നിയന്ത്രികാനോ നിലക്ക്‌ നിര്‍ത്തനോ അറകല്‍ ഭരണകര്‍ത്താകള്‍ തയ്യാറായില്ല.
അഗത്തി ദ്വീപിലെ വലിയ ഇല്ലത്ത്‌ കുന്നി അഹമദ്‌ എന്ന ആളെ കര്യകാരനായി നിയമിച്ചതും നീതിമാനയ അദ്ദേഹത്തോട് കൂടുതല്‍ പിരിവു നടത്താന്‍ കല്‍പിച്ചപ്പോള്‍ ദ്വീപുകാരന്‍റെ കയ്യിന്ന് കൂടുതല്‍ പിരികാന്‍ കുന്നി അഹമദ്‌ വിസമ്മതിച്ചു. അതിന്‍റെ പേരില്‍ അറക്കല്‍ അദ്ദേഹത്തിന്‍റെ കുടുംബത്തെ മുഴുവനും അടിച്ചു കൊന്നു. അന്ന് ആ കുടുംബത്തിന്ന് രക്ഷപ്പെട്ട ഒരേഒരാളാണ് ബീകുഞ്ഞി. ബെലിയ ഇല്ലത്തൊള വിട്ട ഷാലും ബീകുഞ്ഞി പാറയും ഇന്നും ലക്ഷദ്വീപ് ചരിത്രത്തിന്‍റെ ബാകി പത്രമായി ഉയര്‍ണു നില്‍കുന്നു. അറകല്‍ നിശ്ചയിച്ച അമിനി ഗ്രൂപ് കര്യകാരനായ അബ്ദുല്‍ ഖദറിന്‍റെയും അറകലിന്‍റെയും ദുര്‍ഭരണം സഹിക വയ്യാതെ അമിനി ഗ്രൂപ്‌ കുളാപിലെ കുട്ടി ഹസ്സന്‍ എന്ന ദീര ദേശാഭിമാനിയുടെ നേത്വൃതത്തില്‍ സംഘടന രൂപികരിച്ചു അബ്ദുല്‍ കാദര്‍ കര്യകാരനെ കെട്ടി ഇട്ടു. പിന്നീടു അമിനി മുതലായ ദ്വീപുകള്‍ ട്ടിപ്പുവിനു അറക്കല്‍ ബീബി കയ്മാറി. കട കെണിയില്‍ പെട്ടിട്ടാണു അറകല്‍ ബാക്കി ഉള്ള ദ്വീപുകള്‍ ബ്രിട്ടീഷ് കമ്പനിക്ക് കയ്മാറിയത്‌. ടിപ്പുവിന്‍റെ പതനതോടു കൂടി എല്ലാ ദീപുകളും കമ്പനി ഭരിച്ചു തുടങ്ങി.

Post a Comment

[facebook][disqus]

Author Name

Powered by Blogger.