ലക്ഷദ്വീപ് പേരിന് പിന്നിൽ - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

ലക്ഷദ്വീപ് പേരിന് പിന്നിൽ

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് അറബിക്കടലിൽ ചിതറി കിടക്കുന്നു 36 ദ്വീപുകളുടെ സമൂഹമായ ലക്ഷദ്വീപിന് ഈ പേര് ലഭിച്ചതിന്റെ പിന്നിൽ പല ഐതീഹ്യങ്ങളും, ചിലയാഥാ൪ത്ഥ്യങ്ങളുമുണ്ട്. ലക്ഷദ്വീപ് എന്ന പേരിന്റെ ഉൽഭവത്തേ പറ്റി പല വിഭിന്ന അഭിപ്രായങ്ങളും നിലനിൽക്കുന്നുണ്ട്. അതിൽ പ്രഭലമായൊരു ചരിത്രം ഇങ്ങനെ- വാസ്കോഡഗാമാ യൂറോപ്പിൽ നിന്ന് ഇന്ത്യയിലേക്കുള്ള തന്റെ പ്രഥമ യാത്ര ആരംഭിച്ചപ്പോൾ അദ്ദേഹത്തിന്റെ വഴികാട്ടി ഇബ്നു മാജ എന്ന അറബി സഞ്ചാരിയായിരുന്നു.അദ്ദേഹം പറഞ്ഞു “നമ്മൾ പോകുന്ന വഴിക്ക് അറബിക്കടലിൽ കുറെ ദ്വീപുകൾ ശ്രദ്ധയില്പെടും. ഈ ദ്വീപുകൾ കാണുമ്പോൾ കപ്പൽ നേരെ കിഴക്കോട്ട് തിരിച്ച് വിട്ടാൽ കേരള തീരത്തെവിടെയെങ്കിലും ചെന്നെത്താം.” അങ്ങനെ യാത്രാമദ്ധ്യേ കുറെ ദ്വീപുകൾ കാണപെടുകയും വാസ്കോഡഗാമ ആകാശത്തേക്ക് ആചാര വെടി മുഴക്കി ആഹ്ലാദം പങ്കിടുകയും ചെയ്തു. തുടർന്നുള്ള യാത്രകളിൽ ലക്ഷ്യം കാണിച്ചിരുന്ന ഈ ദ്വീപുകളെ അദ്ദേഹം 'ലാക്ക ഡീവ്സ്' എന്ന് വിളിച്ചു. ഇംഗ്ലീഷിൽ Lake എന്ന വാക്കിന്റെ അർത്ഥം തടാകം, പൊയ്ക, ജലാശയം എന്നൊക്കെയാണ്. ദ്വീപീന്റെ പടിഞ്ഞാറുഭാഗത്തുള്ള ലഗൂൺ കണ്ടിട്ട് ആവാം അദ്ദേഹം അങ്ങനെ വിളിച്ചത്. പിൽക്കാലത്ത് റിക്കാർഡുകളിൽ "ലാക്കഡീവ്സ് ആമിന്ദീവി & മിനിക്കോയ് ഐലന്റ്" എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അത് പിന്നീട് 1973-ൽ അന്നത്തെ ലക്ഷദ്വീപ് എം.പി. ശ്രീ.പി.എം.സഈദ് സാഹിബ് പാർലമെന്റിൽ ബിൽ അവതരിപ്പിച്ച് കൊണ്ട് ലാക്കഡീവ്സ് എന്ന പേര് മാറ്റി "ലക്ഷദ്വീപ്" എന്നാക്കി മാറ്റുകയായിരുന്നു.

No comments:

Post a Comment

Post Bottom Ad