A Flash back to 2015 - AL Jasari
A Flash back to 2015

A Flash back to 2015

ലക്ഷദ്വീപിന്റെ ചരിത്ര താളുകളിൽ സൂക്ഷിക്കേണ്ട പോയ വർഷം 2015ലെ പ്രധാന സംഭവ വികാസങ്ങളിലേക്ക് ഒരു തിരിഞ്ഞു നോട്ടം
1. മാർച്ച് 13 - കിൽത്താൽ, ചെത്ത് ലാത്ത് ദ്വീപുകളിൽ ആദ്യ ATM കൗണ്ടർ സിൻഡിക്കറ്റ് ബാങ്ക് സ്ഥാപിച്ചു.
2. ഏപ്രിൽ 12 - ദ്വീപിലെ ആദ്യ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ലക്ഷദ്വീപ് സാഹിത്യ പ്രവർത്തക സംഘം സംഘടിപ്പിച്ചു.
3. ഏപ്രിൽ 15 - ലക്ഷദ്വീപിൽ നിന്നുള്ള ആദ്യത്തെ ഹിന്ദി കവിതാ സമാഹാരം " പഹലാ കദം " പ്രകാശനം ചെയ്തു. രചന- ജസീം ഷെറിൻ

4. ഏപ്രിൽ 4 - ലക്ഷദ്വീപ് സ്റ്റുഡൻസ് അസോസിയേഷൻ (LSA) സ്ഥാപക സെക്രട്ടറിയും മുൻ ജില്ലാ ജഡ്ജിയുമായ അഡ്വ.അമാനുള്ളാ സാഹിബ് മരണപ്പെട്ടു.
5. ജൂലൈയ് 14 - ലക്ഷദ്വീപ് ടെറിട്ടോറിയൽ കോൺഗ്രസ്സ് കമ്മിറ്റിയുടെ (LTCC) പുതിയ അധ്യക്ഷനായി അഡ്വ. ഹംദുള്ളാ സയീദ് നിയമിതനായി.
6. ജൂലൈയ് - ബിത്ര ദ്വീപിന്റെ ഖാളി സൈനുൽ ആബിദ് ഹാജി മരണപ്പെട്ടു.
7. ജൂലൈയ് 25 - ബിത്ര ദ്വീപിന്റെ പുതിയ ഖാളിയായി മുഹമ്മദ് യാസീൽ ഫൈസി ചെത്ത്ലാത്ത് ചുമതലയേറ്റു.
8. സെപ്റ്റംബർ 5 - 2015 ലെ മികച്ച അധ്യാപകർക്കുള്ള ദേശീയ പുരസ്ക്കാരം ഡോ.എം. മുല്ലക്കോയയും വി.ഹുസൈൻ സാറും ഇന്ത്യൻ പ്രസിഡന്റ് പ്രണവ് മുഖർജിയിൽ നിന്ന് ഏറ്റുവാങ്ങി.
9. സെപ്റ്റംബർ 13 - പ്രശസ്ത മറൈൻ റിസർച്ച് ശാസ്ത്രജൻ അലീ മണിക്ക്ഫാൻ സി.എൻ.അഹ്മദ് മൗലവി അവാർഡിന് അർഹനായി.
സെപ്റ്റംബർ 17 - ആന്ത്രോത്ത് പി.എം.സഈദ് കാലിക്കറ്റ് യൂണിവേഴ്സിറ്റി സെന്ററിൽ ഡിഗ്രി പൊളിറ്റിക്കൽ സയൻസ് കോഴ്സ് ലക്ഷദ്വീപ് എം.പി. പി.പി.മുഹമ്മദ് ഫൈസൽ ഉൽഘാടനം ചെയ്തു.
10. സെപ്റ്റംബർ - യു.സി.കെ. തങ്ങൾക്ക് കേരള മാപ്പിള കലാ അക്കാദമിയുടെ പി ഭാസ്ക്കരൻ സ്മാരക പുരസ്ക്കാരം ലഭിച്ചു.
11. ഒക്ടോബർ 26 - ലക്ഷദ്വീപിന്റെ 32ആം അഡ്മിനിസ്ട്രേറ്ററായി ശ്രീ.വിജയകുമാർ IAS അധികാരമേറ്റു.

Post Bottom Ad

വാര്‍ത്തകള്‍ തത്സമയം വായിക്കാന്‍ അല്‍ ജസരി ആപ്പ് ഡൌണ്‍ലോഡ് ചെയ്യുക

Whatsapp വഴി വാര്‍ത്തകള്‍ അയക്കാന്‍ ബന്ധപ്പെടുക- 8893347504