ഹംസക്കോയാ എം.ഐ

   ലക്ഷദ്വീപ് സമൂഹത്തിലെ അഗത്തി ദ്വീപിൽ 1958 മേയ് 9ന് മേപ്പട ഇല്ലം എന്ന വീട്ടിൽ ജനനം. പിതാവ് ഹാജി കല്ലില്ലം കിടാവുകോയാ, മതാവ് മേപ്പട ഇല്ലം കതിശോമ്മാബി.
ഹംസുഷാ അഗത്തി എന്ന തൂലികാനാമത്തിലാണ് ഹംസക്കോയാ എം.ഐ ദ്വീപുകളിൽ അറിയപ്പെടുന്നത്. 1982 ഒക്ടോബർ 30ന് അദ്യാപകനായി സർക്കാർ സർവ്വീസിൽ ചേർന്നു. പായോടം, കോണാട്ടുകടൽ (കഥകൾ), ഇസ്ലാമിന്റെ നടുംതൂൺ (ചരിത്രം), ബാലിയ്യത്ത് (നാടകം) എന്നിവയാണ് പ്രധാനകൃതികൾ. രാജീവ് ഗാന്ധി മാനവസേവ നാഷണൽ അവാർഡ് (2006), ലക്ഷദ്വീപ് സാഹിത്യകലാ അക്കാദമി അവാർഡ് (2009, പായോടം) എന്നിവ ലഭിച്ചിട്ടുണ്ട്.
അദ്യാപകൻ, അഗത്തി ബദ്രിയ്യാ യതീംഖാനയുടെ സ്ഥാപകൻ, അഗത്തി തെൻവീറുൽ ഇസ്ലാം മദ്രസ്സാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Post a Comment

[facebook][disqus]

Author Name

Powered by Blogger.