പരിചക്കളി - AL Jasari
പരിചക്കളി

പരിചക്കളി

ലക്ഷദ്വീപിൽ ഏറെ പ്രചാരത്തിലുള്ള നാടൻ കലാരൂപങ്ങിൽ ഒന്നാണ് പരിചക്കളി. കേരളത്തിലെ ആയോധനക്കളരിയിൽ രൂപം പ്രാപിച്ച ആയോധന വിദ്യയുടെ കലാ വിഷ്ക്കാരമായി അവതരിപ്പിക്കുന്ന നൃത്തരൂപമാണ് ദ്വീപിലെ പരിചക്കളി. തികഞ്ഞ മെയ് വഴക്കവും താളബോധവും ആവശ്യമായ പരിചക്കളി  ദ്വീപു ജനതയുടെ താളബോധത്തെയും ആ വിഷ്ക്കാര പാടവത്തെയും പ്രകടമാക്കുന്ന ഉത്തമ ദൃഷ്ടാന്തങ്ങളാണ്.
പത്തോ പന്ത്രണ്ടോ പുരുഷന്മാരടങ്ങിയ സംഘമാണ് പരിചക്കളി അവതരിപ്പിക്കുന്നത്. വാളും പരിചയും കയ്യിലേന്തി പാട്ടിന്റെ താളത്തിൽ ചുവടുകൾവച്ച് നൃത്തം ചെയ്താണ് ഈ കല അവതരിപ്പിക്കുന്നത്. പൊതുവേദികളിലും വിശേഷ വസതങ്ങളിലുമാണ് ഈ കലാരൂപം അവതരിപ്പിക്കപ്പെടുന്നത്. ചടുലമായ ചുവടുവയ്പ്പിലൂടെയും പ്രകടമായ മെയ് വഴക്കത്തിലൂടെയും അവതരിപ്പിക്കുന്ന ഈ കലാരൂപം ദ്വീപു നിവാസികളുടെ നൃത്തബോധത്തെ വിളിച്ചറിയിക്കുന്നു.

Post Bottom Ad

വാര്‍ത്തകള്‍ തത്സമയം വായിക്കാന്‍ അല്‍ ജസരി ആപ്പ് ഡൌണ്‍ലോഡ് ചെയ്യുക

Whatsapp വഴി വാര്‍ത്തകള്‍ അയക്കാന്‍ ബന്ധപ്പെടുക- 8893347504