പഴഞ്ചൊല്ലുകളും ശൈലികളും - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

പഴഞ്ചൊല്ലുകളും ശൈലികളും

1. ശൊല്ലിയാ കേളാഞ്ഞാ ബന്നാ കേളും.
= പറഞ്ഞാല്‍ അനുസരിച്ചില്ലെങ്കില്‍ അനുഭവിക്കുമ്പോള്‍ മനസ്സിലാവും.
2. രണ്ട് തോണിയ ഉച്ചീ കാല്‍ബച്ചോം.
= രണ്ട് തോണിയില്‍ ചവിട്ടി നില്‍ക്കുന്നവന്‍, വിശ്വസിക്കാന്‍ കഴിയാത്തവന്‍.
3. തെണ്ടിച്ചോം ഫിണ്ടിക്കും.
= അധ്വാനിക്കുന്നവന്‍ സുഖമനുഭവിക്കും.
4. തോണി കാട്ടിയേറാഞ്ഞാ നീന്തിയേറും.
= പറഞ്ഞ് അനുസരിച്ചില്ലെങ്കില്‍ അനുഭവിക്കേണ്ടിവരും.
5. പോയ കോട്ടാറ് ബല്ത്.
= ചേയ്തതെല്ലാം മഹത്തരം.
6. ബേട്ടുകുതുബിക്കു മണ്ണിടുക.
= ഉണ്ണുന്ന പാത്രത്തില്‍ മണ്ണിടുക.
7. ആള്‍ ശാലായാല്‍ മൂഡക്ക് കേട്.
= അധികം ആളുകളുണ്ടായാല്‍ അരിയെളുപ്പം തീരും.
8. മക്ക മെലിയരുത് മൂഡ ഫൊളിയര്ത്.
= കുട്ടികള്‍ ക്ഷീണിക്കരൂത് അരി തീരരുത്.
9. ഫോളാ തിന്നോം ഫൊയ്ത്തക്കാരം.
= പരഹാരങ്ങളില്‍ ആസക്തികാണിക്കുന്നവന്‍ വിഡ്ഡിയാണ്.
10. ഉപ്പുതിന്ന ബായ്ക്ക് തപ്പുണ്ടാകും.
= സംസാരത്തില്‍ തെറ്റുകള്‍ വന്നുവെന്നിരിക്കും.

No comments:

Post a Comment

Post Bottom Ad