അലി മണിക്ക്ഫാന്‍ - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

അലി മണിക്ക്ഫാന്‍

ലക്ഷദ്വീപുകാരനായ പ്രശസ്ഥ സമുദ്രഗവേഷകനും കൃഷിശാസ്ത്രജ്ഞനുമാണ് അലി മാണിക്ക്ഫാന്‍.ബഹുഭാഷാപണ്ഡിതന്‍, കപ്പല്‍നിര്‍മ്മാതാവ്, ഗോളശാസ്ത്രവിശാരദന്‍, ഹിജ്‌റ കമ്മിറ്റി ഓഫ് ഇന്ത്യ ചീഫ് അഡ്വേസര്‍.
മൂസ മണിക്ക്ഫാന്‍റെയും ഫാത്തിമ മണിക്കയുടേയും മകനായി മിനിക്കോയ് ദ്വീപിലല്‍ 1938 മാര്‍ച്ച് 16ന് ജനിച്ചു.
ഔപചാരിക വിദ്യാഭ്യാസം ലഭിക്കാതെ തന്നെ മാതൃഭാഷയായ ദിവേഹിക്കുപുറമെ ഇംഗ്ലീഷ്, ഹിന്ദി, മലയാളം, അറബിക്ക്, ലാറ്റിന്‍, ഫ്രഞ്ച്, പേര്‍ഷ്യന്‍, സംസ്‌കൃതം തുടങ്ങി പതിനഞ്ചോളം ഭാഷകളില്‍ അദ്ദേഹം പ്രാവീണ്യം നേടി.സമുദ്രജീവിശാസ്ത്രം, ജ്യോതിശാസ്ത്രം, ഭൂമിശാസ്ത്രം, സാമൂഹ്യശാസ്ത്രം, കപ്പല്‍ നിര്‍മ്മാണം തുടങ്ങിയവയിലും അറിവ് സമ്പാദിക്കുന്നതില്‍ അദ്ദേഹം സമയം വിനിയോഗിച്ചു. 1956-ല്‍ അദ്ധ്യാപകനായും തുടര്‍ന്ന് ഇന്ത്യ ഗവര്‍മെന്‍റിന്‍റെ ചീഫ് സിവില്‍ ഒഫീഷ്യലിന്‍റെ ഓഫീസിലും ജോലി ചെയ്തു.1960-ല്‍ ഫിഷറീസ് വകുപ്പില്‍ ഗവേഷകനായി ചേര്‍ന്നു.നമുക്ക് ആശ്രയിക്കാന്‍ നാം തന്നെ ധാരാളം എന്ന സന്ദേശമാണ് അദ്ദേഹം നല്‍കുന്നത്. ശാസ്ത്രജ്ഞനും ബഹുഭാഷാ പണ്ഡിതനുമെല്ലാമായിരുന്നിട്ടും നാടന്‍ ശൈലിയിലുള്ള ലളിതമായ വേഷ വിധാനവും പരിസ്ഥിതിക്കിണങ്ങിയ ജീവിത ശൈലിയും ഭക്ഷണശീലങ്ങളും ജീവിത രീതികളുമാണ് അദ്ദേഹം പുലര്‍ത്തുന്നത്.സ്വന്തം വീട്ടിലെ വൈദ്യൂതോപകരണങ്ങളും വൈദ്യുതോര്ജ്ജം വരെ സ്വന്തമായി വികസിപ്പിച്ചുപയോഗിക്കുന്നു.
അലി മണിക്ക്ഫാന്‍റെ പേരില്‍ ഒരു മത്സ്യ വര്‍ഗം തന്നെ അറിയപ്പെടുന്നു. ഇദ്ദേഹം കണ്ടെത്തിയ ഈ സ്പീഷ്യസാണ് അബൂഡഫ്ഡഫ് മണിക്ക്ഫാനി.

No comments:

Post a Comment

Post Bottom Ad