സയ്യിദ് മുഹമ്മദ് ജലാലുദ്ദീന്‍ ബുഖാരി(റ.അ)

ലക്ഷദ്വീപിലെ മഹാരതന്‍മാരില്‍ പ്രശസ്തനായ വലിയ്യാണ് 'ഇപ്പക്കഴിഞ്ഞോര്‍' എന്നറിയപെടുന്ന സയ്യിദ് മുഹമ്മദ് ജലാലുദ്ദീന്‍ ബുഖാരി(റ).ഐദറോസിയ്യ ഖബീലയിലെ മഹാനായ സയ്യിദ് സൈനുദ്ദീന്‍ എന്നവരുടെയും സിത്തീമ ആഇശ എന്ന മഹദിയുടെയും മകനായി ആന്ത്രോത്ത് ദ്വീപില്‍ ജനിച്ചു.ഹിജ്റ 1200 ന് ശേഷമാണ് ജനനം എന്ന് കരുതപ്പെടുന്നു.പിതാവ് സയ്യിദ് സൈനുദ്ദീന്‍ തങ്ങള്‍ തന്നെആയിരുന്നു മഹാന്‍റെ ഗുരുനാഥന്‍.കേരളത്തില്‍ നിന്നും ദ്വീപില്‍ നിന്നും മഹാനുഭാവന്‍ വിവാഹം ചെയ്തിരുന്നു.
മഹാന്‍റെ ഒഫാത്ത് നേരത്ത് ശൈഖിനിനെ കാണാനെത്തിയ ശിഷ്യന്മാര്‍ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ പറഞ്ഞു-ഞങ്ങള്‍ കാണാനാഗ്രഹിച്ച് എത്തും മുമ്പ് അവിടുന്ന് ഞങ്ങളോട് വിടപറഞ്ഞല്ലോ? ഇത്കേട്ട് ഒഫാത്തായി കിടക്കുന്ന മഹാനുഭാവന്‍ കണ്ണ് തുറക്കുകയും സംസാരിക്കുകയും ചെയ്തു.ഇത് കണ്ടുനിന്ന നാട്ടുകര്‍ പറഞ്ഞു:അപ്പോള്‍ കഴിഞ്ഞില്ലാ,ഇപ്പകഴിഞ്ഞവരാണ്.ഇത്കൊണ്ടാണ് ദ്വീപ് നിവാസികള്‍ക്കിടയില്‍ മഹാന്‍ 'ഇപ്പക്കഴിഞ്ഞോര്‍' എന്നറിയപ്പെടുന്നത്.ജമാദുല്‍ ആഖിര്‍ 24 രാവില്‍ 91ന് മഹാന്‍ വഫാത്തായി.ആന്തോത്ത് ഉജ്റാപള്ളില്‍ അന്ത്യവിശമം കൊള്ളുന്നു.

Post a Comment

[facebook][disqus]

Author Name

Powered by Blogger.