ആന്ത്രോത്ത്

ലക്ഷദ്വീപ് സമുഹത്തിലെ ഏറ്റവും വലിയ ദ്വീപാണ് ആന്ത്രോത്ത്. 4.90 ചതുരശ്രകിലോമീറ്റര്‍ വിസ്ത്യതിയുള്ള ഈ ദ്വീപിന്‍റെ നീളം 4.66 കിലോമീറ്ററും വീതി 1.43 കിലോമീറ്ററുമാണ്.കൊച്ചിയില്‍ നിന്നും 293 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ഈ ദ്വീപാണ് ലക്ഷദ്വീപ് സമൂഹത്തില്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തോട് ഏറ്റവും അടുത്ത് കിടക്കുന്നത്.ലക്ഷദ്വീപിന്‍റെ തലസ്ഥാനമായ കവരത്തിയില്‍ നിന്നും 119 കിലോമീറ്റര്‍ അകലെയാണ് ഈ ദ്വീപ് സ്ഥിതിചെയ്യുന്നത്.ലക്ഷദ്വീപ് സമുഹത്തിലെ ഏറ്റവും കുറവ് ലഗൂണുകളുള്ള ദ്വീപാണ് ആന്തോത്ത്.

2011ലെ സെന്‍സസ് പ്രകാരം 11191ആണ് ഇവിടത്തെ ജനസംഖ്യ.ഇതില്‍ 5506 ആണുങ്ങളും 5685 പെണ്ണുങ്ങളും ഉള്‍കൊള്ളുന്നു.ദ്വീപു ചരിത്രത്തില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു ദ്വീപാണ് ആന്ത്രോത്ത്.ദ്വീപ് നിവാസികളെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിച്ച ഹസറത്ത് ഉബൈദുള്ള(റ.അ)വിന്‍റെ മഖ്ബറ സ്ഥിതിചെയ്യുന്നത് ആന്ത്രോത്ത് ജുമാത്ത് പള്ളിയിലാണ്.തെങ്ങ് ക്യഷിയും മത്സ്യബന്ധനവുമാണ് ഇവിടത്തെ പ്രധാന തൊഴില്‍ മാര്‍ഗ്ഗള്‍.മത്സ്യം,മാസ്, കയര്‍, കൊപ്ര എന്നിവയാണ് ഇവിടത്തെ പ്രധാന ഉത്പന്നങ്ങള്‍.

Post a Comment

[facebook][disqus]

Author Name

Powered by Blogger.