കല്‍പ്പേനി

ലക്ഷദ്വീപ് സമൂഹത്തില്‍ കൊച്ചിയോട് ഏറ്റവും അടുത്ത് കിടക്കുന്ന ദ്വീപാണ്
കല്‍പ്പേനി.കൊച്ചിയില്‍ നിന്നും 287 കിലോമീറ്റര്‍ അകലെയാണ് ഈ ദ്വീപിന്‍റെ
സ്ഥാനം. 2.79 ചതുരശ്ര കിലോമീറ്റര്‍ വിസ്ത്യതിയുള്ള ഈ ദ്വീപിന്‍റെ നീളം
2.8 കിലോമീറ്ററും വീതി 1.2 കിലോമീറ്ററുമാണ്.പണ്ട് കാലങ്ങളില്‍
പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേദിച്ചിരുന്ന ലക്ഷദ്വീപില്‍
ആദ്യമായി വിദ്യാഭ്യാസ സ്വാതന്ത്രം ലഭിച്ച ദീപാണ് കല്‍പ്പേനി.
2011ലെ സെന്‍സസ് പ്രകാരം 4418ആണ് ഇവിടത്തെ ജനസംഖ്യ.ഇതില്‍ 2336
ആണുങ്ങളും 2082 പെണ്ണുങ്ങളും ഉള്‍കൊള്ളുന്നു.തെങ്ങ് ക്യഷിയും
മത്സ്യബന്ധനവുമാണ് ഇവിടത്തെ പ്രധാന തൊഴില്‍ മാര്‍ഗ്ഗള്‍.മത്സ്യം,മാസ്,
കയര്‍, കൊപ്ര എന്നിവയാണ് ഇവിടത്തെ പ്രധാന ഉത്പന്നങ്ങള്‍.നിരവധി വിനോദ
സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രം കൂടിയാണ് ഇവിടം.

Post a Comment

[facebook][disqus]

Author Name

Powered by Blogger.