മിനികോയി

ലക്ഷദ്വീപ് സമൂഹത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ദ്വീപാണ് മിനിക്കോയി, അഥവാ മലിക്കു.ലക്ഷദ്വീപിലെ മറ്റുദ്വീപുകളില്‍ നിന്ന് ഏറെ വ്യത്യസ്ത്തമായ ജീവിതരീതി പുലര്‍ത്തുന്നവരാണ് മിനിക്കോയി ദ്വീപുനിവാസികള്‍.മിനിക്കോയി ദ്വീപിന് സാംസ്കാരികമായി ലക്ഷദ്വീപിനെക്കാള്‍ മാലിദ്വീപിനോടാണ് സാമ്യം.അത്കൊണ്ട്തന്നെ സമീപ രാജ്യമായ മാലിദ്വീപിലെ ഭാഷയുമായി സാമ്യമുള്ള മഹല്‍ ഭാഷയാണ് ഇവിടെ സംസാരിക്കുന്നത്. "ദ്വീപുകളുടെ രാജാവ്" എന്ന അര്‍ത്ഥം വരുന്ന "ജസിറത്ത് അല്‍ മലിക്കു" എന്ന അറബി പദത്തില്‍ നിന്നാണ് ഈ ദ്വീപിന് മലിക്കു എന്ന പേര് ലഭിച്ചത്.ഈ ദ്വീപിനെ 11 വില്ലേജുകളായി തിരിച്ചിരിക്കുന്നു.കൊച്ചിയില്‍ നിന്നും 398 കിലോമീറ്റര്‍ അകലെയാണ് ഈ ദ്വീപ് സ്ഥിതിചെയ്യുന്നത്. 4.80 ചതുരശ്ര കിലോമീറ്റര്‍ വിസ്ത്യതിയുള്ള ഈ ദ്വീപിന്‍റെ നീളം ഏതാണ്ട് 9 കിലോമീറ്ററാണ്. 2011ലെ സെന്‍സസ് പ്രകാരം 1044ആണ് ഇവിടത്തെ ജനസംഖ്യ.ഇതില്‍ 5365 ആണുങ്ങളും 5079 പെണ്ണുങ്ങളും ഉള്‍കൊള്ളുന്നു.തെങ്ങ് ക്യഷിയും മത്സ്യബന്ധനവുമാണ് ഇവിടത്തെ പ്രധാന തൊഴില്‍ മാര്‍ഗ്ഗള്‍.മത്സ്യം,മാസ്, കയര്‍, കൊപ്ര എന്നിവയാണ് ഇവിടത്തെ പ്രധാന ഉത്പന്നങ്ങള്‍.

Post a Comment

[facebook][disqus]

Author Name

Powered by Blogger.