കില്‍ത്താന്‍

ലക്ഷദ്വീപ് സമൂഹത്തില്‍ ഏറ്റവും വടക്ക് പടിഞ്ഞാറായി
മംഗലാപുരത്തിനോടടുത്തു കിടക്കുന്ന ദ്വീപാണ് കില്‍ത്താന്‍.മലപ്പുറം
ജില്ലയിലെ പൊന്നാനിയെ മലബാറിലെ "ചെറിയ മക്ക" എന്ന് വിശേഷിപ്പിക്കുന്നത്
പോലെ കില്‍ത്താന്‍ ദ്വീപിനെ ലക്ഷദ്വീപിലെ "ചെറിയ പൊന്നാനി" എന്ന്
വിശേഷിപ്പിക്കപ്പെടുന്നു.കൊച്ചിയില്‍ നിന്നും 394 കിലോമീറ്റര്‍ അകലെയാണ്
ഈ ദ്വീപ് സ്ഥിതിചെയ്യുന്നത്. 2.20 ചതുരശ്ര കിലോമീറ്റര്‍ വിസ്ത്യതിയുള്ള ഈ
ദ്വീപിന്‍റെ നീളം 3.4 കിലോമീറ്ററും വീതി 0.6 കിലോമീറ്ററുമാണ്.
2011ലെ സെന്‍സസ് പ്രകാരം 3945ആണ് ഇവിടത്തെ ജനസംഖ്യ.ഇതില്‍ 2012
ആണുങ്ങളും 1933 പെണ്ണുങ്ങളും ഉള്‍കൊള്ളുന്നു.തെങ്ങ് ക്യഷിയും
മത്സ്യബന്ധനവുമാണ് ഇവിടത്തെ പ്രധാന തൊഴില്‍ മാര്‍ഗ്ഗള്‍.മത്സ്യം,മാസ്,
കയര്‍, കൊപ്ര എന്നിവയാണ് ഇവിടത്തെ പ്രധാന ഉത്പന്നങ്ങള്‍.മതവൈജ്ഞാനീക
രംഗത്തും സാഹിത്യ രംഗത്തും വളരെ മുന്‍പന്തിയില്‍ നില്‍ക്കുന്ന
ദ്വീപാണ് കില്‍ത്താന്‍.

Post a Comment

[facebook][disqus]

Author Name

Powered by Blogger.