കടമത്ത്

ലക്ഷദ്വീപ് സമൂഹത്തിലെ ഏറ്റവും നീളം കൂടിയ ദ്വീപാണ് കടമത്ത്. 3.20
ചതുരശ്ര കിലോമീറ്റര്‍ വിസ്ത്യതിയുള്ള ഈ ദ്വീപിന്‍റെ നീളം 11 കിലോമീറ്ററും
വീതി 0.57 കിലോമീറ്ററുമാണ്.കൊച്ചിയില്‍ നിന്നും 407 കിലോമീറ്റര്‍
അകലെയാണ് ഈ ദ്വീപ് സ്ഥിതിചെയ്യുന്നത്.അമിനി ദ്വീപിന്‍റെ തൊട്ട് വടക്ക്
ഭാഗത്താണ് കടമത്ത് ദ്വീപിന്‍റെ സ്ഥാനം.

2011ലെ സെന്‍സസ് പ്രകാരം 5389ആണ് ഇവിടത്തെ ജനസംഖ്യ.ഇതില്‍ 2676
ആണുങ്ങളും 2713 പെണ്ണുങ്ങളും ഉള്‍കൊള്ളുന്നു.തെങ്ങ് ക്യഷിയും
മത്സ്യബന്ധനവുമാണ് ഇവിടത്തെ പ്രധാന തൊഴില്‍ മാര്‍ഗ്ഗള്‍.മത്സ്യം,മാസ്,
കയര്‍, കൊപ്ര എന്നിവയാണ് ഇവിടത്തെ പ്രധാന ഉത്പന്നങ്ങള്‍.നിരവധി വിനോദ
സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രം കൂടിയാണ് ഇവിടം.

Post a Comment

[facebook][disqus]

Author Name

Powered by Blogger.