കവരത്തി - AL Jasari
കവരത്തി

കവരത്തി

ഇന്ത്യന്‍ കേന്ദഭരണപ്രദേശമായ ലക്ഷദ്വീപിന്‍റെ തലസ്ഥാന നഗരിയാണ്
കവരത്തി.കൊച്ചിയില്‍ നിന്നും 404 കിലോമീറ്റര്‍ അകലെയാണ് ഈ ദ്വീപ്
സ്ഥിതിചെയ്യുന്നത്. 4.22 ചതുരശ്ര കിലോമീറ്റര്‍ വിസ്ത്യതിയുള്ള ഈ
ദ്വീപിന്‍റെ നീളം 5.8 കിലോമീറ്ററും വീതി 1.6 കിലോമീറ്ററുമാണ്.
ലക്ഷദ്വീപിലെ ഏറ്റവും കൂടുതല്‍ ജനവാസമുള്ള കവരത്തിയില്‍ 2011ലെ
സെന്‍സസ് പ്രകാരം 11210 ജനങ്ങള്‍ താമസിക്കുന്നു.ഇതില്‍ 6177 ആണുങ്ങളും
5033 പെണ്ണുങ്ങളും ഉള്‍കൊള്ളുന്നു.ദ്വീപ് ചരിത്രത്തില്‍ വളരെ പ്രസിദ്ധമായ
സ്ഥലമാണ് കവരത്തി ദ്വീപിലെ ഹുജ്റാ പള്ളി.ലക്ഷദ്വീപില്‍ സയ്യിദ്
വംശത്തിന്‍റെ അടിത്തറ പാകിയ സയ്യിദ് മുഹമ്മദ് ഖാസിം വലിയ്യുള്ളാഹി(ഖ)
തങ്ങളുടെ മഖ്ബറ സ്ഥിതിചെയ്യുന്നത് കവരത്തി ഹുജ്റാ പള്ളിയിലാണ്.തെങ്ങ്
ക്യഷിയും മത്സ്യബന്ധനവുമാണ് ഇവിടത്തെ പ്രധാന തൊഴില്‍
മാര്‍ഗ്ഗള്‍.മത്സ്യം,മാസ്, കയര്‍, കൊപ്ര എന്നിവയാണ് ഇവിടത്തെ പ്രധാന
ഉത്പന്നങ്ങള്‍.സ്കൂബാ ഡൈവിങ്ങ്, റസ്റ്റോററ്റുകള്‍, ബീച്ചുകള്‍
മുതലായവയാണ് ഇവിടത്തെ ആകര്‍ഷണങ്ങള്‍.നിരവധി വിനോദ സഞ്ചാരികളുടെ ആകര്‍ഷണ
കേന്ദ്രം കൂടിയാണ് ഇവിടം.

Post Bottom Ad

വാര്‍ത്തകള്‍ തത്സമയം വായിക്കാന്‍ അല്‍ ജസരി ആപ്പ് ഡൌണ്‍ലോഡ് ചെയ്യുക

Whatsapp വഴി വാര്‍ത്തകള്‍ അയക്കാന്‍ ബന്ധപ്പെടുക- 8893347504