ലക്ഷദ്വീപ് ചരിത്രവര്‍ഷങ്ങളിലൂടെ

ബി.സി 1500- ലക്വദ്വീപില്‍ ജനവാസ മാരംഭിച്ചെന്ന് കരുതപ്പെടുന്നു.
എ.ഡി 6ആം നൂറ്റാണ്ട്- ചിറക്കല്‍ രാജവംശം ദ്വീപില്‍ ഭരണം നടത്തി.
664- ഹസ്രത്ത് ഉബൈദുളളാ(റ.അ) അമേനിയില്‍ എത്തി.
12-ആം നൂറ്റാണ്ട്- കോലത്തിരി രാജവംശം ദ്വീപില്‍ ഭരണം നടത്തി.
1310- മാര്‍ക്കോപോളോ എന്ന സഞ്ചാരി മിനിക്കോയില്‍ എത്തി.
1342- ഇബ്നു ബത്തൂത്ത എന്ന സഞ്ചാരി മിനിക്കോയില്‍ എത്തി.
1500- കണ്ണൂര്‍ രാജാവ് അബൂബക്കര് എന്നയാള്‍ മുഖേന ഭക്ഷണത്തില്‍ വിഷം കലര്‍ത്തി അമിനി ദ്വീപില്‍ പോര്‍ച്ചുഗീസുകാരെ കൊന്നൊടുക്കി ( പാമ്പിന്‍ പളളി സംഭവം)
1501- പാമ്പിന്‍ പളളി സംഭവത്തിന്‍റെ പ്രതികാരമായി അമിനി ഖാളി അടക്കം 600 ഓളം ആളുകളെ പോര്‍ച്ചുഗീസുകാര്‍ ക്രൂരമായി കൊലപ്പെടുത്തി.
1502- പോര്‍ച്ചുഗീസുകാര്‍ അമിനി ദ്വീപ് പിടിച്ചെടുത്തു.
16ആം നൂറ്റാണ്ട്- ദ്വീപുകള്‍ കണ്ണൂര്‍ ആലിരാജയുടെ ഭരണത്തിന് കീഴില്‍ വന്നു.
1654-സയ്യിദ് മുഹമ്മദ് ഖാസിം വലിയുള്ളാഹി(ഖ.സി) കവരത്തിയില്‍ എത്തി.
1700- മിനിക്കോയി ദ്വീപ് ലക്ഷദ്വീപിനോട് കൂട്ടിച്ചേര്ത്തു.
1787- വടക്കന്‍ ദ്വീപുകള്‍ ടിപ്പുസുല്‍ത്താന്‍റെ അധീനതയിലായി.
1798- കില്‍ത്താന്‍ ദ്വീപിലെ ചരിത്ര പുരുഷന്‍ അഹ്മദ് നഖ്ശബന്ദി(ഖ.സി) ജനിച്ചു.
1799- ദ്വീപുകള്‍ മംഗലാപുരം കലക്ടറുടെ അധീനതയിലായി.
1800- അറക്കല്‍ രാജവംശം ദ്വീപുഭരണം ഏറ്റെടുത്തു.
1835- റോബിന്‍സണ്‍ ബിത്ര സന്തര്‍ശിച്ചു.
1842- അമേനി ദ്വീപ് ആസ്ഥാനമാക്കിയുളള മനേഗാര് ഭരണം നിലവില് വന്നു.
1848- കല്‍പ്പേനി, അഗത്തി, ആന്ത്രോത്ത് എന്നീ ദ്വീപുകളില്‍ നാശം വിതച്ച കൊടുങ്കാറ്റ്.
1863- മോറിസ് കില്‍ത്താന്‍ ദ്വീപ് സന്തര്‍ശിച്ചു.
1873- ദ്വീപിലെ പ്രഥമ സ്കൂള്‍ അമിനി ദ്വീപില്‍ ആരംഭിച്ചു.
1874- ദ്വീപിലെ പ്രഥമ ഡിസ്പെന്‍സറി അമിനിയില്‍ ആരംഭിച്ചു.
1875- അറക്കല് ബീവിയുടെ കൈയില്‍ നിന്നും ബ്രിട്ടീഷുകാര്‍ ദ്വീപ് കൈക്കലാക്കി.
1904- ആദ്യ ഗവ.സ്കൂള് അമിനിയില്‍ ആരംഭിച്ചു.
1905- ദ്വീപുകള്‍ മദ്രാസ് ഗവ.ന്‍റെ കീഴിലായി.
1911- കില്‍ത്താന്‍ ദ്വീപില്‍ സ്കൂള്‍ ആരംഭിച്ചു.
1921- ആര്‍.എച്ച്. എല്ലീസ് ദ്വീപ് സന്തര്ശിച്ചു.
1928- ബിത്രയില്‍ ജനവാസമാരംഭിച്ചു.
1932- "ലക്ഷദ്വീപ് ചരിത്രം" എന്ന പുസ്തകം പി.ഐ.കോയക്കിടാവ് കോയ പുറത്തിറക്കി.
1936- നാവികശാസ്ത്രം എന്ന ഗ്രന്ഥം പി.ഐ.കോയക്കിടാവ് കോയ പുറത്തിറക്കി.
1948- കടമത്ത് ദ്വീപിലെ ചാലകാട് എന്ന വീടിന്‍റെ പരിസരത്തുനിന്നും ഒന്നും രണ്ടും നൂറ്റാണ്ടിന്‍റെ സ്വര്‍ണ്ണനാണയങ്ങള്‍ കണ്ടെത്തി.
1952-"ജമാഅത്തെ ജസീറ" എന്ന വിദ്യാര്‍ത്ഥി സംഘടന രൂപീകരിച്ചു.
1956 നവംബര്‍ 1- ലക്വദ്വീപ് ഒരു കേന്ദ്രഭരണ പ്രദേശമായി. യു.ആര് പണിക്കര്‍ പ്രഥമ അഡ്മിനിസ്ട്രേറ്ററായി നിയമിതനായി.

Post a Comment

[facebook][disqus]

Author Name

Powered by Blogger.