ബിത്ര - AL Jasari
ബിത്ര

ബിത്ര

ലക്ഷദ്വീപ് സമൂഹത്തിലെ ജനവാസമുള്ള ദ്വീപുകളില്‍ ഏറ്റവും ചെറിയ ദ്വീപാണ് ബിത്ര. 0.105 ചതുരശ്ര കിലോമീറ്റര്‍ വിസ്ത്യതിയുള്ള ഈ ദ്വീപിന്‍റെ നീളം 0.57 കിലോമീറ്ററും വീതി 0.28 കിലോമീറ്ററുമാണ്.കൊച്ചിയില്‍ നിന്നും 483 കിലോമീറ്റര്‍ അകലെയാണ് ബിത്ര സ്ഥിതിചെയ്യുന്നത്.ലക്ഷദ്വീപില്‍ ഏറ്റവും കൂടുതല്‍ ലഗുണുള്ള ബിത്രയില്‍ 45.61 ചതുരശ്രകിലോമീറ്റര്‍ വ്യസ്ത്യതിയില്‍ ലഗൂണുണ്ട്.

ലക്ഷദ്വീപ് സമൂഹത്തിലെ ഏറ്റവും കുറവ് ജനവാസമുള്ള ബിത്രയില്‍ 2011ലെ സെന്‍സസ് പ്രകാരം 271 ജനങ്ങള്‍ താമസിക്കുന്നു.ഇതില്‍ 154 ആണുങ്ങളും 117 പെണ്ണുങ്ങളും ഉള്‍കൊള്ളുന്നു.തെങ്ങ് ക്യഷിയും മത്സ്യബന്ധനവുമാണ് ഇവിടത്തെ പ്രധാന തൊഴില്‍ മാര്‍ഗ്ഗള്‍.മത്സ്യം,മാസ്, കയര്‍, കൊപ്ര എന്നിവയാണ് ഇവിടത്തെ പ്രധാന ഉത്പന്നങ്ങള്‍.

Post Bottom Ad