അമിനി - AL Jasari
അമിനി

അമിനി

ലക്ഷദ്വീപ് സമൂഹത്തിലെ ജനവാസമുള്ള ദ്വീപുകളിലൊന്നാണ് അമിനി.കൊച്ചിയില്‍ നിന്നും 407 കിലോമീറ്റര്‍ അകലെയാണ് ഈ ദ്വീപിന്‍റെ സ്ഥാനം.അമിനി ദ്വീപിന്‍റെ തെക്ക് വശത്ത് കവരത്തിയും വടക്ക് വശത്ത് കടമത്തും സ്ഥിതിചെയ്യുന്നു. 2.70 കിലോമീറ്റര്‍ നീളവും 1.20 കിലോമീറ്റര്‍ വീതിയുമാണ് ഈ ദ്വീപിനുള്ളത്. 2.60 ചതുരശ്ര കിലോമീറ്റര്‍ വിസ്ത്യതിയും 1.5 ചതുരശ്ര കിലോമീറ്റര്‍ ലഗൂണും ഈ ദ്വീപിനുണ്ട്.വിശ്വാസം എന്ന് അര്‍ത്ഥം വരുന്ന 'അമീന്‍' എന്ന അറബി പദത്തില്‍ നിന്നാണ് അമിനി എന്ന പേര് ഈ ദ്വീപിന് ലഭിച്ചതെന്ന് കരുതപ്പെടുന്നു.

2011ലെ സെന്‍സസ് പ്രകാരം 7656ആണ് ഇവിടത്തെ ജനസംഖ്യ.ഇതില്‍ 3818 ആണുങ്ങളും 3838 പെണ്ണുങ്ങളും ഉള്‍കൊള്ളുന്നു.തെങ്ങ് ക്യഷിയും മത്സ്യബന്ധനവുമാണ് ഇവിടത്തെ പ്രധാന തൊഴില്‍ മാര്‍ഗ്ഗള്‍.മത്സ്യം,മാസ്, കയര്‍, കൊപ്ര എന്നിവയാണ് ഇവിടത്തെ പ്രധാന ഉത്പന്നങ്ങള്‍.ദ്വീപു ചരിത്രത്തില്‍ സുപ്രധാന പങ്കുവഹിക്കുന്ന ഒരുദ്വീപാണ് അമിനി.ഇസ്ലാം മതത്തിന്‍റെ ആവിര്‍ഭാവം ലക്ഷദ്വീപില്‍ ഉടലെടുക്കുന്നത് അമിനി ദ്വീപില്‍ നിന്നാണ്.

Post Bottom Ad

വാര്‍ത്തകള്‍ തത്സമയം വായിക്കാന്‍ അല്‍ ജസരി ആപ്പ് ഡൌണ്‍ലോഡ് ചെയ്യുക

Whatsapp വഴി വാര്‍ത്തകള്‍ അയക്കാന്‍ ബന്ധപ്പെടുക- 8893347504